വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം - - How to Check Name In Voter List Kerala - Download Voter List Kerala

ലോക്സഭാ/ നിയമസഭാ  തിരെഞ്ഞെടുപ്പിൽ ഒരാൾക്ക് വോട്ട് ചെയ്യാൻ ഏറ്റവും പ്രാഥമികമായി ഉണ്ടായിരിക്കേണ്ടത് വോട്ടർ പട്ടികയിൽ പേരാണ്.

വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനും പുതിയതായി ചേർക്കുന്നതിനും കേന്ദ്ര ഇലക്ഷൻ കമ്മീഷന്റെ ആപ്പ് ഡൗൺലോഡ്ഡ് ചെയ്ത് ഉപയോഗിക്കാം.

ആപ്പ് ഡൗൺലോഡ് ചെയ്യുവാനും മറ്റും താഴെ കൊടുത്ത ലിങ്ക് ഉപയോഗപ്പെടുത്താവുന്നതാണ്.

 

പ്രത്യേകം ശ്രദ്ധിക്കുക :-

പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തവർക്ക് നിയമസഭാ /ലോക്സഭാ മണ്ഡലങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല 

 

വോട്ടർ പട്ടികയിൽ പേരുണ്ടോ ? എങ്ങനെ പരിശോധിക്കാം :-

  1. താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് ഇലക്ഷൻ കമ്മിഷൻ ഔദ്യോഗിക  വെബ്സൈറ്റിൽ പ്രവേശിക്കുക.
  2. അവിടെയുള്ള ആദ്യ ഓപ്ഷനായ ''SEARCH IN ELECTOL ROLL'' ക്ലിക്ക് ചെയ്യുക.
  3. തുറന്ന് വരുന്ന പേജിൽ രണ്ട് രീതിയിൽ നിങ്ങളുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടോ എന്ന് പരിശോധിക്കാം.  പേര്, വയസ്സ്, ജില്ല, നിയമസഭാ മണ്ഡലം തുടങ്ങിയ വിവരങ്ങൾ നൽകിയും അല്ലെങ്കിൽ നിങ്ങളുടെ വോട്ടർ ഐഡി കാർഡ് നമ്പർ നൽകിയും പരിശോധിക്കാവുന്നതാണ്.
  4. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം ''SEARCH'' അമർത്തുക.
  5. നിങ്ങളുടെ അല്ലെങ്കിൽ നിങ്ങൾ തിരഞ്ഞ വ്യക്തിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടെങ്കിൽ പേര്, വയസ്സ്, സംസ്ഥാനം, നിയമസഭാ മണ്ഡലം, ലോക്സഭാമണ്ഡലം തുടങ്ങിയ വിവരങ്ങൾ അവിടെ കാണാവുന്നതാണ്.
  • മൊബൈൽ നമ്പർ നൽകി വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുകയാണ് മറ്റൊരു വഴി. 
  1. സംസ്ഥാനവും ഭാഷയും തിരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ നൽകുക.
  2. തുടർന്ന് ഒടിപി, CAPTCHA എന്നിവ നൽകിയാൽ വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ എന്ന് മനസ്സിലാക്കാം.
  • വോട്ടർ ഐഡി കാർഡിലെ നമ്പർ ഉപയോഗിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കുകയാണ് മറ്റൊരു വഴി
  1. ഭാഷ തിരഞ്ഞെടുത്ത ശേഷം വോട്ടർ ഐഡി കാർഡിലെ നമ്പർ നൽകുക വഴിയാണ് ഇത്തരത്തിൽ വിവരങ്ങൾ സെർച്ച് ചെയ്യാൻ കഴിയുക..
  2. വോട്ടർ ഐഡി കാർഡ് നമ്പറും സംസ്ഥാനവും CAPTCHA യും നൽകിയാൽ വിവരങ്ങൾ ലഭിക്കും..


വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ആവശ്യമായ രേഖകൾ :- 

  • വയസ്സ് തെളിയിക്കുന്ന രേഖ (Eg: SSLC, ADHAR, BIRTH CERTIFICATE)
  • ആഡ്രസ്സ്‌ തെളിയിക്കുന്ന രേഖ (Eg: RATION CARD, MARRIEGE CERTIFICATE, BANK PASSBOOK)
  • ഫോട്ടോ 
  • ആധാർ കാർഡ് 
  • മൊബൈൽ നമ്പർ 
  • ഐഡി കാർഡ് (വീട്ടുകാരുടെയോ, അല്ലെങ്കിൽ അയൽവാസിയുടെയോ)

വോട്ടർപട്ടിക എങ്ങനെ ഡൗൺലോഡ് ചെയ്യാം :-

നിയമസഭാമണ്ഡലങ്ങളുടെ എല്ലാ പോളിങ് ബൂത്തിലെയും വോട്ടർ പട്ടിക ഡൌൺലോഡ് ചെയ്യാം.

  1. ലിങ്ക് ഉപയോഗിച്ച് ഇലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക 
  2. തുറന്ന് വരുന്ന സ്ക്രീനിലെ ''DOWNLOAD ELECTORAL ROLL PDF'' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.വരുന്ന സ്‌ക്രീനിൽ സംസ്ഥാനം തിരഞ്ഞെടുത്ത് GO അമർത്തുക 
  3. GO ക്ലിക്ക് ചെയ്യുന്നതോട് കൂടി നിങ്ങൾ തിരഞ്ഞെടുത്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പോർട്ടലിലേക്ക് പോകുന്നതാണ്..അവിടെ നിങ്ങളുടെ ജില്ല, നിയമസഭാമണ്ഡലം എന്നിവ തിരഞ്ഞെടുക്കുക.ശേഷം ''GET BOOTH LIST'' എന്ന ബട്ടൺ അമർത്തുക.
  4. അവിടെ നിങ്ങൾ തിരഞ്ഞെടുത്ത നിയമസഭാമണ്ഡലത്തിലെ മുഴുവൻ ബൂത്ത് ലിസ്റ്റും പട്ടിക ഡൗൺലോഡ് ചെയ്യുന്നതിനുള്ള ''DRAFT'' എന്ന ബട്ടണും കാണാം 
  5. ഡൗൺലോഡ് ചെയ്യേണ്ട പോളിങ് ബൂത്ത് മനസ്സിലാക്കി അതിന് നേരെയുള്ള ''DRAFT'' ക്ലിക്ക് ചെയ്ത് വോട്ടർ പട്ടിക ഡൗൺലോഡ് ചെയ്യാവുന്നതാണ്.
OFFICIAL WEBSITE CLICK HERE
MOBILE APP DOWNLOAD CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ