നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്കോളർഷിപ്പ് - Norka Roots Directors Scholarship Malayalam

പിന്നോക്കാവസ്ഥയുള്ള പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്നതിനുള്ള നോർക്ക റൂട്ട്സ് ഡയറക്‌ടേഴ്‌സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഗണ്യമായ സംഭാവന നൽകിയ പ്രവാസി സമൂഹത്തോടുള്ള പ്രതിബദ്ധതയുടെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പ്രവാസി മലയാളികളുടെ മക്കൾക്കും തിരികെയെത്തിയ പ്രവാസികളുടെ മക്കൾക്കും ഉന്നത വിദ്യാഭ്യാസത്തിന് ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നതിനായി പ്രവാസി മലയാളികളായ നോർക്ക റൂട്ട്സ് ഡയറക്ടർമാരും നോർക്ക വകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ് പദ്ധതി

നിബന്ധനകൾ :-

  • ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിനുള്ള അധികാരപരിധിയിൽപ്പെടുന്നത് പ്രൊഫഷണൽ ബിരുദത്തിനും ബിരുദാനന്തര തലത്തിലും നിർദിഷ്ട കോഴ്സുകളിൽ ആദ്യവർഷം പഠിക്കുന്ന തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരാണ്. തൊഴിൽ മേഖലകളിലുള്ള അപേക്ഷകർ ഈ പദ്ധതിയുടെ പരിധിയിൽ പെടുന്നതല്ല.
  • പഠിക്കുന്ന കോഴ്‌സിന് വേണ്ട യോഗ്യത പരീക്ഷയിൽ(യൂണിവേഴ്സിറ്റി / ബോര്‍ഡ് പരീക്ഷയില്‍) ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ് നൽകുക 
  • പഠിക്കുന്ന കോഴ്സിനു വേണ്ട നിശ്ചിത യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 60% മാർക്ക് കരസ്ഥമാക്കിയവർക്ക് ആയിരിക്കും സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അർഹത
  • കേരളത്തിലെ സർവ്വശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലർ കോഴ്സുകൾക്ക് പഠിക്കുന്നവർക്കും ആയിരിക്കും സ്കോളർഷിപ്പ് നൽകുന്നത്.
  • ഒരാൾക്ക് വിദ്യാഭ്യാസകാലത്ത് ഒരു പ്രാവശ്യം മാത്രമേ സ്കോളർഷിപ്പിന് അർഹത ഉണ്ടായിരിക്കുകയുള്ളൂ.
  • തുല്യമായ മാർക്കോ ഗ്രേഡോ വരികയും അതിൽ ഒരാളെ മാത്രം തിരഞ്ഞെടുക്കേണ്ട സാഹചര്യം വരികയും ചെയ്യുന്ന പക്ഷം വരുമാനം കുറഞ്ഞ ആൾക്കാണ് മുൻഗണന. വരുമാനവും/  മാർക്ക്/ ഗ്രേഡ് തുല്യമായി വരികയാണെങ്കിൽ യോഗ്യത കോഴ്സിന്‍റെ പ്രധാന വിഷയത്തിൽ ലഭിച്ച മാർക്കിന് അടിസ്ഥാനമായിരിക്കും മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.
  • നോര്‍ക്ക റൂട്ട്സ് സ്കോളര്‍ഷിപ്പ് പദ്ധതിയുടെ മാനദണ്ഡം മെരിറ്റ് മാത്രമായിരിക്കും.
  • തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കുന്ന അപേക്ഷകരെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് പരിഗണിക്കുന്നതല്ല. തെറ്റായ വിവരങ്ങളോ രേഖകളോ ഹാജരാക്കിയാണ് അനുകൂല്യം കൈപ്പറ്റിയതെന്ന് ബോധ്യപ്പെടുന്ന പക്ഷം ടി അപേക്ഷകരിൽ നിന്നും തുക 15% പലിശ സഹിതം  തിരിച്ചടക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്. അങ്ങനെയുള്ള അപേക്ഷകരെ ഭാവിയിൽ ഇതുപോലെയുള്ള ധനസഹായം കൈപ്പറ്റുന്നതില്‍ നിന്നും മാറ്റി നിർത്തുന്നതാണ്.
  • അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം സെലക്ഷൻ കമ്മിറ്റിയിൽ നിക്ഷിപ്തമായിരിക്കും.

യോഗ്യതകൾ :- 

  1.  രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയവർക്കും ഇപ്പോൾ വിദേശത്ത് ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. E C R വിഭാഗത്തിൽ പെട്ടവരുടെ മക്കൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. 
  2. മേൽ സൂചിപ്പിച്ച വിഭാഗത്തിൽ പെട്ടവരിൽ തിരികെ വന്നിട്ടുള്ളതും, വാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ താഴെയുള്ളവരുമായ പ്രവാസി മലയാളികളുടെ മക്കൾക്ക് പദ്ധതി ആനുകൂല്യത്തിന് അർഹതയുണ്ട്.
  3. പ്രവാസികളുടെ 2 മക്കൾക്ക് വരെ പദ്ധതിയിൻ കീഴിൽ സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
  4. പോസ്റ്റ് ഗ്രേഡുയേഷൻ കോഴ്സുകൾ (എം.എ,  എം.എസ്.സി, എം.കോം, എം.ബി.എ, എം.സി.എ) പ്രൊഫെഷണൽ ബിരുദ കോഴ്സുകൾ (എം.ബി.ബി.എസ്/  ബി.ഡി.എസ്/ ബി.എച്ച്.എം.എസ്/ ബി.എ.എംസ്സ്/ ബി.ഫാം, ബി.എസ്സി നഴ്സിംഗ്, ബി.എസ്സി എം.എൽ.റ്റി, എഞ്ചിനീയറിംഗ് ഡിഗ്രി, ബി.എസ്‌.സി അഗ്രികൾച്ചർ/ വെറ്റിനറി എന്നീ കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
  5. ഓരോ കോഴ്സിനും 15000 രൂപയായിരിക്കും സ്കോളര്‍ഷിപ്പ് തുക.
  1. അവസാന തിയ്യതി : 23-12-2022
വിശദ വിവരങ്ങൾ നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്ത് നിന്നും) മിസ്സ്ഡ് കാൾ സേവനം ലഭിക്കും.

OFFICIAL WEBSITEClick Here
ELIGIBLE COURSE LIST    Click Here
JOIN WHATSAPP GROUP Click Here

മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here

Post a Comment

വളരെ പുതിയ വളരെ പഴയ