തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ കെ.എസ്.എ.സി എസിന്റെ കീഴിൽ വാൻ ഡ്രൈവർ ഒഴിവിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.
താല്പര്യമുള്ള ഏഴാം ക്ലാസ് പാസ്സായിട്ടുള്ള ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
പ്രതിമാസ ശമ്പളം : - 10,000 രൂപ
നിയമനം :- ഒരു വർഷത്തേക്ക്
അഭിമുഖ തിയതി :- ഫെബ്രുവരി 25 ന്
അഭിമുഖ സമയം :- രാവിലെ 10.30 ന്
അഭിമുഖ സ്ഥലം :- തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയം.
ജനന തിയതി, മുൻ പരിചയം, വിദ്യാഭ്യാസ യോഗ്യത, ഹെവി ഡ്യൂട്ടി മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും, അഡ്രസ് തെളിയിക്കുന്ന രേഖ അവയുടെ ഒരു സെറ്റ് പകർപ്പും (സ്വയം സാക്ഷ്യപെടുത്തിയത്) ഹാജരാക്കണം.
പ്രവർത്തി പരിചയം :- എച്ച്.ഡി.എം.വി ഡ്രൈവറായി സേവനം അനുഷ്ടിച്ചിട്ടുള്ളവർക്ക് മുൻഗണന.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ