മിൽമയുടെ മലബാർ മേഖലയിലെ കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മലബാർ റീജണൽ കോ - ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേസ് യൂണിയൻ ലിമിറ്റഡ് വിവിധ തസ്തികകളിലായി 99 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾ താഴെ കൊടുക്കുന്നു
തസ്തിക :- ജൂനിയർ അസിസ്റ്റൻറ്
- ഒഴിവുകൾ :- 29
- യോഗ്യത :- ബി.കോം ഫസ്റ്റ് ക്ലാസും അക്കൗണ്ടിങ് ക്ലറിക്കൽ ജോലിയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും.
2016 ലെ പരസ്യ വിജ്ഞാപന നമ്പർ MRU/PER/114/2016-17 പ്രകാരം അപേക്ഷിച്ചിട്ടുള്ളവർക്ക് ഏതെങ്കിലും വിഷയത്തിലെ ബിരുദം മതിയാകും.
- ശമ്പളം :- 20,180 - 46,990 രൂപ
തസ്തിക :- പ്ലാന്റ് അസിസ്റ്റൻറ് ഗ്രേഡ് 3
- ഒഴിവുകൾ :- 55
- യോഗ്യത :- SSLC
- ശമ്പളം :- 16,600 - 88,650 രൂപ
തസ്തിക :- ടെക്‌നിഷ്യൻ ഗ്രേഡ് 2 (ഇലക്ട്രീഷൻ)
- ഒഴിവുകൾ : 06
- യോഗ്യത : ഐടിഐ ഇലക്ട്രീഷൻ ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്, RIC - യിലൂടെ നേടിയ ഒരു വർഷത്തെ അപ്രന്റിസ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവർത്തിപരിചയം, വയർമാൻ ലൈസൻസ് എന്നിവ നേടിയിരിക്കണം.
- ശമ്പളം : 20,180 - 46,990 രൂപ
തസ്തിക :- ടെക്‌നിഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)
- ഒഴിവുകൾ : 03
- യോഗ്യത : ഐടിഐ ഇലക്ട്രോണിക്സ് ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്, RIC - യിലൂടെ നേടിയ ഒരു വർഷത്തെ അപ്രന്റിസ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ നേടിയിരിക്കണം.
- ശമ്പളം : 20,180 - 46,990 രൂപ
തസ്തിക :- ടെക്‌നിഷ്യൻ ഗ്രേഡ് 2 (MRAC)
- ഒഴിവുകൾ : 06
- യോഗ്യത : ഐടിഐ MRAC ട്രേഡിൽ NCVT സർട്ടിഫിക്കറ്റ്, RIC - യിലൂടെ നേടിയ ഒരു വർഷത്തെ അപ്രന്റിസ് സർട്ടിഫിക്കറ്റ്, രണ്ട് വർഷത്തെ പ്രവർത്തിപരിചയം എന്നിവ നേടിയിരിക്കണം.
- ശമ്പളം : 20,180 - 46,990 രൂപ
പ്രായ പരിധി :-
എല്ലാ തസ്തികയിലേക്കുമുള്ള ഉയർന്ന പ്രായ പരിധി 40 വയസ്സാണ്. സംവരണവിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ബാധകമായിരിക്കും. ഉദ്യോഗാർത്ഥികൾ അവരുടെ പ്രായം തെളിയിക്കുന്നതിന് ഒറിജിനൽ SSLC ബുക്ക് അല്ലെങ്കിൽ ഒറിജിനൽ ജനന സർട്ടിഫിക്കറ്റ് ഇവയിലേതെങ്കിലുമൊന്ന് ഹാജരാക്കണം.
അപേക്ഷ ഫീസ് : -
ജനറൽ, ഒബിസി, എക്സ് സർവീസ് മെൻ = 500 രൂപ
എസ്.സി, എസ്.ടി വിഭാഗക്കാർക്കും APCOS (ആനന്ദ് പാറ്റേൺ കോ- ഓപ്പറേറ്റീവ് മിൽക്ക് സൊസൈറ്റി) യിലെ ജീവക്കാർക്കും = 250 രൂപ
ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്.
എഴുത്ത് പരീക്ഷ , സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരെഞ്ഞെടുപ്പ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി : മാർച്ച് 25
Official Notification | Click Here |
Apply Now | Click Here |
JOIN WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ