യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും കേരളത്തിലുടനീളമുള്ള പോലീസ് കോൺസ്റ്റബിൾ (ഇന്ത്യൻ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) ജോലിയിലെ ഒഴിവുകളിലേക്ക് ഔദ്യോഗികമായ വിജ്ഞാപനം പുറത്ത് വിട്ടു. കേരള സർക്കാരിന് കീഴിൽ ജോലി നോക്കുന്നവർക്ക് നല്ല അവസരമാണിത്. കേരള പോലീസ് കോൺസ്റ്റബിൾ നിയമനം 2021 ലേക്കുള്ള അപേക്ഷ മാർച്ച് 15 ന് ആരംഭിച്ചു. അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ ഏപ്രിൽ 21 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ താഴെ വിശദമായി കൊടുക്കുന്നു.
Department | Police (Indian Reserve Battalion Regular Wing) |
Name of Post | Police Contable |
Category No | 30/2021 |
Scale Of Pay | 22,200 - 48,000 |
Number Of Vacancies | Muslim - 05 |
Start Date | 15 March 2021 |
Last Date | 21 April 2021 |
കേരള പോലീസ് കോൺസ്റ്റബിൾ നിയമനം പ്രായ പരിധി :-
- തസ്തിക - കേരള പോലീസ് കോൺസ്റ്റബിൾ (ഇന്ത്യൻ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്)
- പ്രായ പരിധി - 18 - 29, 02-01-1992 നും 01-01-2003 നും ഇടയിൽ ജനിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ (ഈ രണ്ട് തിയതിയും ഉൾപ്പടെ) ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യത.
- മുൻ സൈനികർക്ക് 41 വയസ്സ് വരെ പ്രായ പരിധി ഉണ്ട്.
കേരള പോലീസ് കോൺസ്റ്റബിൾ നിയമനം വിദ്യാഭ്യാസ യോഗ്യത :-
- എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
കേരള പോലീസ് കോൺസ്റ്റബിൾ നിയമനം ശാരീരിക യോഗ്യത :-
അപേക്ഷ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികൾ ശാരീരികമായി ആരോഗ്യമുള്ളവരായിരിക്കണം കൂടാതെ ഇനി പറയുന്നവയാണ് മിനിമം ശാരീരിക മാനദണ്ഡങ്ങൾ.
- നീളം - 167 cms
- നെഞ്ച് - 81 - 86 cms
കുറഞ്ഞ നെഞ്ചളവ് - സാധാരണ 81 cms ഉം വികസിപ്പിച്ചാൽ 86 cms ഉം (കുറഞ്ഞത് 5 cms ൽ കുറയാത്ത വികസനം)
കാഴ്ച മാനദണ്ഡം :- കണ്ണട ഇല്ലാതെ താഴെ കൊടുത്ത മാനദണ്ഡങ്ങൾ ഉള്ള സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ( സർട്ടിഫിക്കറ്റ് മാതൃക വിജ്ഞാപനത്തിൽ കൊടുത്തിരിക്കുന്നു)
വിദൂര കാഴ്ച - 6/6 Snellen
അടുത്ത കാഴ്ച - 0.5 Snellen
തിരഞ്ഞെടുപ്പ് പക്രിയ :-
മൂന്ന് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക ....അവ താഴെ കൊടുക്കുന്നു.
- Endurance Test (Qualifying)
- Written Test / OMR Test
- Physically Efficiency Test
കേരള പോലീസ് കോൺസ്റ്റബിൾ നിയമനം ശാരീരിക കാര്യക്ഷമത :-
< Sl.No | Items | Minimum Standard |
1 | 100 Meter race | 14 Seconds |
2 | High Jump | 132.20 Cm (4'6") |
3 | Long Jump | 132.20 Cm (4'6") |
4 | High Jump | 457.20 Cm (15') |
5 | Putting the shot of 7264 grams | 609.60 Cms (20') |
6 | Rope Climbing (Only with hand) | 365.80 Cms (12') |
7 | Pull ups or Chinning | 8 Times |
8 | 1500 Meters Run | 5 Minutes and 44 Seconds |
അപേക്ഷ സമർപ്പിക്കുന്ന രീതി :-
- തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പായി ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ''ഒറ്റത്തവണ രജിസ്‌ട്രേഷൻ" പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.
- രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID - യും Password -ഉം ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം സ്വന്തം Profile - ലൂടെ അപേക്ഷിക്കേണ്ടതാണ്.
- ഓരോ തസ്തികക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടപ്പമുള്ള Notification Link - ലെ Apply Now - ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്.
- അപ്ലോഡ് ചെയ്തിരിക്കുന്ന ഫോട്ടോ 31-12-2010 നോ അതിന് ശേഷമോ എടുത്തതായിരിക്കണം.
- ഫോട്ടോക്ക് താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയ്യതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
- അപേക്ഷ ഫീസ് നൽകേണ്ടതില്ല.
- ഓരോ തസ്തികക്ക് അപേക്ഷിക്കുന്നതിന് മുമ്പും Profile - ൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പ് വരുത്തേണ്ടതുമാണ്.
അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി - ഏപ്രിൽ 21
OFFICIAL NOTIFICATION | Click Here |
APPLY NOW | Click Here |
OFFICIAL WEBSITE | Click Here |
WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ