ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് പുതുക്കുവാൻ ആർടിഓ ഓഫീസിൽ ക്യൂ നിൽക്കുകയോ മറ്റ് ഡ്രൈവിംഗ് സ്കൂളുകളിൽ കൊണ്ട് കൊടുക്കുകയോ വേണ്ട. മോട്ടോർ വാഹന വകുപ്പിൻറെ എല്ലാ സേവനങ്ങളും ഇപ്പോൾ ഓൺലൈൻ വഴിയാണ്. അത് കൊണ്ട് തന്നെ കുറഞ്ഞ സമയങ്ങൾ കൊണ്ട് നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് ലൈസൻസ് പുതുക്കാൻ സാധിക്കും. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അവയുടെ കോപ്പി ആർടിഓ ഓഫീസിൽ എത്തിച്ചാൽ മതിയാകും.
എങ്ങനെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനായി പുതുക്കാം :-
- നിങ്ങളുടെ ലൈസൻസ്, നിങ്ങളുടെ വാഹനത്തിൻറെ വിവരങ്ങൾ എന്നിവ മോട്ടോർ വാഹന വകുപ്പിൻറെ ഒഫീഷ്യൽ വെബ്സൈറ്റായ ''പരിവാഹൻ'' ൽ ലഭ്യമാണ്. (ലിങ്ക് താഴെ കൊടുക്കുന്നു). സൈറ്റിൽ പ്രവേശിക്കുക.
- തുടർന്ന് വരുന്ന പേജിൽ "Vehicle Related Services" ൽ വാഹന സംബന്ധമായ കാര്യങ്ങളും ''Licence Related Services" ൽ ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്കുമുള്ളതാണ്. അതിൽ ''Licence Related Services'' ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ സംസ്ഥാനം തിരഞ്ഞെടുക്കുക. അവിടെ ലൈസൻസുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ കാണാൻ സാധിക്കും.
- അവിടെയുള്ള ഓപ്ഷനുകളിൽ നിന്നും മൂന്നാമത്തെ ഓപ്ഷൻ ആയ ''DL Renewal'' ൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ വിൻഡോ തുറന്ന് വരും. അവിടെ നിങ്ങളുടെ ലൈസൻസ് നമ്പർ, ജനന തിയതി എന്നിവ കൃത്യമായി നൽകുക. ശേഷം ''Get DL Details'' ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ലൈസൻസ് ഉടമയുടെ വിവരങ്ങൾ ഫോട്ടോ അടക്കം കാണാൻ സാധിക്കും.
- മുകളിൽ കൊടുത്ത വിവരങ്ങൾ നിങ്ങളുടേത് തന്നെ ആണെങ്കിൽ "Details are mine" എന്ന ഭാഗത്ത് ''Yes'' എന്നത് ക്ലിക്ക് ചെയ്യുക. അതിന് താഴെ സമർപ്പിക്കുന്ന സംസ്ഥാനം, ആർടിഓ ഓഫീസ് എന്നിവ തിരഞ്ഞെടുത്ത് ''Proceed'' ക്ലിക്ക് ചെയ്യുക.
- അടുത്ത പേജിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷൻ വരും. അവിടെ മൊബൈൽ നമ്പർ കൊടുക്കുക. ''Personal Details'' ൽ ബ്ലഡ് ഗ്രൂപ്പ്, ക്വാളിഫിക്കേഷൻ എന്നിവ ചേർക്കാം.(ഇവിടെ ചുവന്ന സ്റ്റാർ കാണുന്ന എല്ലാ ബോക്സുകളും പൂരിപ്പിക്കണം). ശേഷം ''Confirm'' കൊടുക്കുക. .
- അടുത്ത പേജിൽ ''Required DL Services'' ൽ ''RENEWAL OF DL'' ക്ലിക്ക് ചെയ്യുക.
- തുടർന്ന് വരുന്ന പേജിലെ ഫോം 2, ഫോം 1, ഫോം 1 എ, എന്നിവ ഡൗൺലോഡ് ചെയ്യാനുള്ള ഓപ്ഷൻ കാണിക്കും. ഇവ ഡൗൺലോഡ് ചെയ്‌ത് പ്രിൻറ് എടുക്കുക.
- ശേഷം രേഖകൾ ലഭിക്കുന്നതിന് വേണ്ടി ''Exit'' അടിക്കുക.
- ഈ ഫോം കണ്ണ് ഡോക്ടർ , മെഡിക്കൽ ഓഫീസർ എന്നിവരിൽ നിന്ന് അംഗീകരം വാങ്ങുക.
- രേഖകൾ ലഭിച്ചതിന് ശേഷം സൈറ്റിലെ ''Upload Document'' ക്ലിക്ക് ചെയ്‌ത് അപ്ലിക്കേഷൻ നമ്പറും ജനന തിയതിയും നൽകി നിങ്ങളുടെ ആപ്ലിക്കേഷൻ വിൻഡോ തുറക്കുക. അതിലേക്ക് എല്ലാ രേഖകളും സ്കാൻ ചെയ്‌ത് അപ്‌ലോഡ് ചെയ്യണം. അതിന് ശേഷം ഓൺലൈനായി ഫീ അടക്കണം. ഓൺലൈൻ നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം എല്ലാ ഡോക്യൂമെൻറുകളും ആർടിഓ ഓഫീസിൽ നൽകണം.
ആർടിഒ ഓഫീസിൽ നൽകേണ്ട രേഖകൾ :-
- ഒറിജിനൽ ഡ്രൈവിംഗ് ലൈസൻസ്
- മെഡിക്കൽ, കണ്ണ് പരിശോധന സർട്ടിഫിക്കറ്റുകൾ.
- അപേക്ഷ ഫോം
- ഫീ രസീത്
- സ്വന്തം അഡ്രസ് എഴുതിയ 42 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച പോസ്റ്റൽ കവർ.
ലൈസൻസ് പുതുക്കിയ ശേഷം നിങ്ങളുടെ അഡ്രസിലേക്ക് പോസ്റ്റ് വഴി അയച്ച് തരുന്നതായിരിക്കും. അക്ഷയ കേന്ദ്രങ്ങൾ, ഇ-മിത്ര സേവാ കേന്ദ്ര തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ വഴിയും അപേക്ഷിക്കുവുന്നതാണ്..
ഡ്രൈവിംഗ് ലൈസൻസ് എപ്പോൾ പുതുക്കാം :-
ലൈസൻസ് കാലാവധി കഴിയുന്നതിന് ഒരു വർഷമുള്ളപ്പോൾ മുതൽ കാലാവധി കഴിഞ് ഒരു വർഷം തികയുന്നത് വരെ ഫൈനും റീ ടെസ്റ്റും ഇല്ലാതെ ലൈസൻസ് പുതുക്കാം.
കാലാവധി കഴിഞ് ഒരു വർഷം തികഞ്ഞാൽ ഫൈനും റീ ടെസ്റ്റും ഉണ്ടാകും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ