ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ് അപേക്ഷിക്കാം - How to Apply for UDID Card Malayalam - Unique Disability Card

ഭിന്നശേഷിക്കാർക്ക് വേണ്ടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നൽകി വരുന്ന ഏകീകൃത തിരിച്ചറിയൽ കാർഡാണ് യു.ഡി.ഐ.ഡി (UDID). ഈ കാർഡുകൾ അവർക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് ഐഡി ആവശ്യമായി വരുന്ന സ്ഥലങ്ങളിലൊക്കെ ഇന്ത്യയിൽ എവിടെയും ഇത് ഉപയോഗിക്കാവുന്നതാണ്. 
കാർഡ് ആനുകൂല്യങ്ങൾ :-

  1. വൈകല്യമുള്ളവർക്ക് ഒന്നിലധികം രേഖകൾ കൊണ്ട് നടക്കേണ്ടതില്ല. കാരണം ആവശ്യമായ എല്ലാ കാര്യങ്ങളും ഒരു റീഡറിൻറെ സഹായത്തോടെ ഡീകോഡ് ചെയ്യാൻ സാധിക്കും.
  2. തിരിച്ചറിയാലും, ഭാവിയിൽ ഉള്ള വിവിധ ആനുകൂല്യങ്ങളും  നേടുന്നതിനുള്ള ഏക രേഖയായിരിക്കും യുഡിഐഡി കാർഡ്. 
  3. ഗ്രാമ തലം, ബ്ലോക്ക് തലം, ജില്ലാ സംസ്ഥാന തലം, ദേശീയ തലം  തുടങ്ങിയ എല്ലാ തലങ്ങളിലും ഗുണഭോക്താവിൻറെ ശാരീരികവും സാമ്പത്തികവുമായ പുരോഗതി ട്രാക്ക് ചെയ്യുന്നതിന് യുഡിഐഡി കാർഡ് സഹായിക്കും.

UDID അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ :-

  1. ഫോട്ടോ 
  2. ഒപ്പ് / വിരലടയാളം 
  3. ആധാർ കാർഡ്/ വോട്ടർ ഐഡി/ ലൈസൻസ്/ പാസ്സ്‌പോർട്ട് 
  4. മെഡിക്കൽ സർട്ടിഫിക്കറ്റ് 

UDID കാർഡ് അപേക്ഷിക്കേണ്ട വിധം :-

  1. താഴെ കൊടുത്ത ലിങ്ക് വഴി ഒഫീഷ്യൽ വെബ്‌സൈറ്റിൽ കയറുക.
  2. അവിടെ ''Apply for Disability Certificate & UDID Card'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  3. "Choose Regional Language" എന്ന ഓപ്ഷനിൽ "Malayalam"  തിരഞ്ഞെടുക്കുക. ശേഷം Go എന്ന ബട്ടൺ അമർത്തുക.
  4. അപേക്ഷകൻറെ പേര്, അച്ഛൻറെ പേര്, അമ്മയുടെ പേര്, വയസ്സ്, ലിംഗം, വിഭാഗം തുടങ്ങിയ കാര്യങ്ങൾ ടൈപ്പ് ചെയ്യുക.. ( മലയാളത്തിൽ ടൈപ്പ് ചെയ്യാനുള്ളത് മംഗ്ലീഷിൽ ടൈപ്പ് ചെയ്ത് ശേഷം സ്പേസ് അടിച്ചാൽ അത് മലയാളമായി മാറുന്നതാണ്).
  5. നിങ്ങളുടെ കാത്തിടപാടിനുള്ള വിലാസവും, സ്ഥിര വിലാസവും കൊടുക്കുക. (അവ രണ്ടും ഒന്നാണെങ്കിൽ 'Same as Above' കൊടുക്കുക)
  6. "Disability Details" സെക്ഷനിൽ  "Do you have a disability certificate" എന്ന ചോദ്യത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർ 'Yes' എന്ന ഉത്തരം രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ സർട്ടിഫിക്കറ്റ് ചേർക്കുക.
  7. ഫോട്ടോ, ഒപ്പ്, ഐഡി പ്രൂഫ് ഉൾപ്പെടെയുള്ള രേഖകൾ ചേർത്ത ശേഷം 'Submit' ചെയ്യുക.

 UDID ചില പൊതു സംശയങ്ങൾ :-

  •  അപേക്ഷിക്കുവാനുള്ള അവസാന തിയതി എന്നാണ്  ??
             ans) അവസാന തിയതി പ്രസിദ്ധീകരിച്ചിട്ടില്ല. 

  • ആധാർ കാർഡ് ''Already Exist'' എന്ന് കാണിക്കുന്നു പക്ഷെ ഞാൻ അപേക്ഷിച്ചിട്ടില്ല. ??
             ans) അംഗനവാടി വഴി നൽകിയ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ അത് മതിയാകും.

  • ഞാൻ രണ്ട് വർഷം മുമ്പ് അപേക്ഷിച്ചതാണ് എനിക്ക് കാർഡ് ഇത് വരെ വന്നിട്ടില്ല ??
             ans)  അപേക്ഷകൾ മെഡിക്കൽ ഓഫീസർമാർ പരിശോധിക്കുന്നതനുസരിച്ച് തപാലിൽ ലഭ്യമാകും.

  • എനിക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ല UDID ലഭിക്കുമോ ??
           ans)  നിലവിൽ സാധുതയുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് UDID നൽകുന്നത്. അസാധുവായ സർട്ടിഫിക്കറ്റ് ഉള്ളവർ പുതുക്കിയ ശേഷം UDID ക്ക് അപേക്ഷിക്കുക.

  • സംശയങ്ങൾക്ക് ആരുമായി ബന്ധപ്പെടണം ??
             ans)  ടോൾ ഫ്രീ നമ്പർ : 18001201001 
                 Email :- udidkerala@gmail.com

APPLY NOW Click Here
TRACK APPLICATION STATUS Click Here
DISABILITY CERTIFICATE & UDID CARD RENEWAL Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ