പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാം - Pan Aadhaar Link - How to link Pan card with Aadhaar

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി നിലവിലെ പ്രഖ്യാപനം അനുസരിച്ച് മാർച്ച് 31 ന് അവസാനിക്കും. 

ആധാറുമായി ബന്ധിക്കാത്ത പാൻ ഏപ്രിൽ ഒന്ന് മുതൽ അസാധുവാകും. മാത്രമല്ല പാൻ കാർഡും ആധാറും ബന്ധിപ്പിക്കാത്തവർക്ക് 1000 രൂപ പിഴ ചുമത്താനും സാധ്യത ഉണ്ട്.

2020 ജൂൺ 30 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്. കോവിഡ് 19 പശ്ചാത്തലത്തിലാണ് പാനും ആധാറും ബന്ധിപ്പിക്കുന്നതിനുള്ള സമയം മാർച്ച് 31 വരെ സർക്കാർ നീട്ടിയത്. ഇനിയും സമയം നീട്ടുന്നതിനുള്ള സാധ്യത വളരെ കുറവാണ്. നിലവിൽ മിക്ക സാമ്പത്തിക ഇടപാടുകൾക്കും ഇപ്പോൾ പാൻ കാർഡ് നിർബന്ധമാണ്. അത് കൊണ്ട് തന്നെ പാൻ കാർഡ് അസാധുവായാൽ ബാങ്ക് ഇടപാടുകൾ അടക്കം ബുദ്ധിമുട്ട് നേരിട്ടേക്കാം.

ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ പാൻ, ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണ്. 

ലിങ്ക് ആയിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം :-

  • താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഇൻകംടാക്‌സ് പോർട്ടലിൽ പ്രവേശിക്കുക.
  • തുറന്ന് വരുന്ന പേജിൽ ഇടത് ഭാഗത്തായി "Quick Links" എന്ന ടാബ് കാണാൻ സാധിക്കും. അതിൽ നാലാമത്തെ ഓപ്ഷൻ ആയിട്ടുള്ള "Link Aadhaar" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • മുകളിൽ "Click Here'' എന്ന ബട്ടൺ കാണാം.  അതിൽ ക്ലിക്ക് ചെയ്യുക.
  • പാൻ കാർഡ് നമ്പറും ആധാർ നമ്പറും ടൈപ്പ് ചെയ്യുക..ശേഷം "View Link Aadhaar Status"  ക്ലിക്ക് ചെയ്യുക.
  • ആധാറും പാൻ കാർഡും ലിങ്ക് ആയിട്ടുണ്ടെങ്കിൽ "Your Pan is linked to Aadhaar Number" എന്ന് കാണിക്കും.
കാർഡുകൾ ലിങ്ക് ആയിട്ടുണ്ടെങ്കിൽ പച്ച നിറത്തിലുള്ള ഒരു സന്ദേശം ലഭിക്കും.

ആധാറും പാൻ കാർഡും എങ്ങനെ ബന്ധിപ്പിക്കാം :-

  1. താഴെ കൊടുത്തിട്ടുള്ള ലിങ്ക് ഉപയോഗിച്ച് ഇൻകംടാക്‌സ് പോർട്ടലിൽ പ്രവേശിക്കുക.
  2. തുറന്ന് വരുന്ന പേജിൽ ഇടത് ഭാഗത്തായി "Quick Links" എന്ന ടാബ് കാണാൻ സാധിക്കും. അതിൽ നാലാമത്തെ ഓപ്ഷൻ ആയിട്ടുള്ള "Link Aadhaar" എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  3. നിങ്ങളുടെ പാൻ കാർഡ് നമ്പർ, ആധാർ നമ്പർ, ആധാറിലുള്ള പോലെത്തന്നെ നിങ്ങളുടെ പേര്, ടൈപ്പ് ചെയ്യുക..
  4. നിങ്ങളുടെ ആധാറിൽ "Date Of Birth" മുഴുവനായി കൊടുത്തിട്ടില്ല  (ജനന വർഷം മാത്രമാണ് കൊടുത്തിട്ടുള്ളത്) എങ്കിൽ "I Have Only Year of birth in Aadhar Card" ൽ  സെലക്ട് ചെയ്യുക. ജനന തിയതി മുഴുവനായി രേഖപ്പെടുത്തിയവർ ഈ ഓപ്ഷൻ സെലക്ട് ചെയ്യേണ്ടതില്ല.
  5. ശേഷം I Agree ഭാഗം സെലക്ട് ചെയ്ത് താഴെ കാണുന്ന 'Captcha' കോഡ് ടൈപ്പ് ചെയ്‌ത്‌ "Link Aadhaar" ക്ലിക്ക് ചെയ്യുക.
ശരിയായ വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ അക്കാര്യം സൂചിപ്പിക്കുന്ന ഇളംപച്ച പശ്ചാത്തലമുള്ള സന്ദേശം സ്‌ക്രീനിൽ തെളിയും. കുഴപ്പങ്ങളൊന്നും ഇല്ലെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ പാൻ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടാകും.

എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം :-

567678 അല്ലെങ്കിൽ 56161 നമ്പറിലേക്ക് എസ്.എം.എസ് അയച്ചും ലിങ്ക് ചെയ്യാം. 

അയക്കേണ്ട വിധം :- Type UIDPAN (12 Digit Aadhaar Number) Put Space (10 Digit Pan)  
 
  • ഓൺലൈനിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാൻ ആയില്ലെങ്കിൽ NSDL, UTI എന്നിവയുടെ സേവനകേന്ദ്രങ്ങൾ വഴിയും സൗകര്യമുണ്ട്.
  • നിശ്ചിത സമയത്തിനുള്ളിൽ ബന്ധിപ്പിച്ചില്ലെങ്കിൽ ഭാവിയിൽ പാൻ ഉപയോഗിക്കാനാവില്ല. അതായത് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനോ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനോ പണമിടപാട് നടത്തുന്നതിനോ കഴിയില്ല.
  • അസാധുവായ പാൻ സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിച്ചാൽ 10,000 രൂപ പിഴ ചുമത്താൻ നിയമം അനുവദിക്കുന്നു.

LINK AADHAR & LINK AADHAR STATUS Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ