സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് - Central Sector Scholarship Malayalam


കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയം  കോളേജ് / സർവകലാശാല തുടങ്ങിയ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് കേരള സ്റ്റേറ്റ് ഹയർ സെക്കണ്ടറി / വൊക്കേഷണൽ ഹയർസെക്കണ്ടറി ബോർഡുകൾ നടത്തിയ പ്ലസ് ടു പരീക്ഷയിൽ 80% മാർക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്‌സിന് ഒന്നാം വർഷം പഠിക്കുന്നവരുമായിരിക്കണം അപേക്ഷകർ. 
ഇന്ത്യ ഗവൺമെൻറ് നിർദ്ദേശിക്കുന്ന താഴെ പറയുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുന്നത്.
 
ബിരുദ ഒന്നാം വർഷ വിദ്യർത്ഥികൾക്ക് FRESH  ആയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് RENEWAL ആയും അപേക്ഷിക്കാം.. 

സ്കോർഷിപ്പ് ഫ്രഷായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ :-

  1. അപേക്ഷകർ യോഗ്യത പരീക്ഷയിൽ കുറഞ്ഞത് 80% മാർക്ക് നേടിയവരും കുടുംബ വാർഷിക വരുമാനം 4.5 ലക്ഷം രൂപ കവിയാത്തവരുമായിരിക്കണം.
  2. അപേക്ഷകർ അംഗീകൃത സ്ഥാപനങ്ങളിൽ അംഗീകൃത കോഴ്‌സിന് പഠിക്കുന്നവരായിരിക്കണം. പ്ലസ് ടു കഴിഞ്ഞ് തുടർപഠനം നടത്തുന്നവരായിരിക്കണം.
  3. മറ്റേതെങ്കിലും സ്കോളർഷിപ്പ് വാങ്ങുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
  4. ആകെ സ്കോളര്ഷിപ്പിൻറെ 50% പെൺകുട്ടികൾക്കായി സംവരണം ചെയ്തിരിക്കുന്നു.
  5. 15% സ്കോളർഷിപ്പുകൾ SC വിഭാഗത്തിനും 75% സ്കോളർഷിപ്പുകൾ ST വിഭാഗത്തിനും 27% സ്കോളർഷിപ്പുകൾ OBC വിഭാഗത്തിനും ഓരോ വിഭാഗത്തിലും  5% ഭിന്നശേഷി വിഭാഗത്തിനും നീക്കി വെച്ചിരിക്കുന്നു.
  6. അപേക്ഷകർ 18 - 25 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം.
ആവശ്യമായ രേഖകൾ :-
  1. വരുമാന സർട്ടിഫിക്കറ്റ്.
  2. ഹയർ സെക്കൻഡറി / വെക്കേഷണൽ ഹയർ സെക്കൻഡറിയുടെ മാർക്ക് ലിസ്റ്റിൻറെ അസ്സൽ പകർപ്പ്.
  3. ജാതി, ശാരീരിക വൈകല്യം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ. (SC,ST,OBC,PH വിദ്യാർഥികൾ)
  4. വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിയിൽ നിന്നുള്ള പ്രവേശന റിപ്പോർട്ട്.
സ്കോളർഷിപ്പ് പുതുക്കുവാനുള്ള മാനദണ്ഡം :- 
  • തൊട്ട് മുമ്പുള്ള പരീക്ഷയിൽ കുറഞ്ഞത് 50% മാർക്കുള്ള വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് രണ്ടാം വർഷം മുതൽ പുതുക്കി നൽകും.
  • 75% അറ്റൻഡൻസ് ഉണ്ടായിരിക്കണം.

സ്കോളർഷിപ്പ് തുക :- 

ഡിഗ്രി തലത്തിൽ പ്രതിവർഷം 12000 രൂപയും പിജി തലത്തിൽ പ്രതിവർഷം 20000 രൂപയും ലഭിക്കുന്നു.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി :-  31-10-2024


OFFICIAL WEBSITE Click Here
APPLY NOW Click Here
JOIN OUR WHATSAPP GROUP Click Here

മറ്റ് സ്കോളർഷിപ്പുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
Pre Matric Scholarship Click Here
Post Matric Scholarship Click Here
Central Sector Scholarship Click Here
OBC Pre Matric Scholarship Click Here
Prof Joseph Mundassery Scholarship Click Here
Covid Crisis Support Scholarship Click Here
Higher Education Scholarship Click Here
Norka Roots Directors Scholarship Click Here

Post a Comment

വളരെ പുതിയ വളരെ പഴയ