ഉന്നത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ ഡിഗ്രി/PG വിദ്യാർത്ഥികൾക്ക് നൽകി വരുന്ന സ്കോളർഷിപ്പാണ് ഉന്നത വിദ്യാഭ്യാസ സ്കോളര്ഷിപ്പ്. 1000 വിദ്യാർഥിലകൾക്കാണ് ഈ സ്കോളർഷിപ്പുകൾ ലഭിക്കുക.
ആർക്കൊക്കെ അപേക്ഷിക്കാം :-
- സയൻസ്, സോഷ്യൽ സയൻസ്, ഹ്യൂമാനിറ്റീസ്, ബിസ്സിനസ്സ് സ്റ്റഡീസ് വിഷയങ്ങളിൽ കേരളത്തിലെ ഗവൺമെൻ്റ് / എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിൽ എയ്ഡഡ് കോഴ്‌സുകൾക്ക് പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.\
- കൂടാതെ, സമാനമായ കോഴ്‌സുകൾക്ക് ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികളും അപേക്ഷിക്കാൻ അർഹരാണ്.
- അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
- പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾ അപേക്ഷിക്കേണ്ടതില്ല.
വിവിധ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പുകൾ :-
എസ്.എസി/ എസ്.ടി - 10%
ബി.പി.എൽ - 10%
ഒ.ബി.സി - 27%
ഫിസിക്കലി ചലഞ്ചിഡ് - 3%
പൊതുവിഭാഗം - 50%
സ്കോളർഷിപ്പ് വിതരണം :-
സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ തീർപ്പ് കല്പിച്ച് സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ ലിസ്റ്റ് കൗൺസിൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുകയും, സ്കോളർഷിപ്പ് തുക അർഹരായവർക്ക് ബാങ്ക് വഴി കൈമാറുകയും ചെയ്യും.
സ്കോളർഷിപ്പ് തുക :-
ബിരുദ പഠനത്തിന്
ഒന്നാം വർഷം - 12,000
രണ്ടാം വർഷം - 18,000
മൂന്നാം വർഷം - 24,000
ബിരുദാനന്തര ബിരുദം
ഒന്നാം വർഷം - 40,000
രണ്ടാം വർഷം - 60,000
അപേക്ഷകർ ചെയ്യേണ്ടത് :-
- അപേക്ഷകർ ഉന്നത വിദ്യാഭ്യാസ കൗൺസിലിൻറെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
- വെബ്‌സൈറ്റിൽ ലഭ്യമാകുന്ന ഫോറത്തിൽ ആവശ്യപെട്ടിട്ടുള്ള വിവരങ്ങൾ നൽകി ഓൺലൈനായി അപേക്ഷ സമർപ്പിക്കുക.
- സമർപ്പിച്ച അപേക്ഷയുടെ കോപ്പിയെടുത്ത് നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളോടൊപ്പം പഠിക്കുന്ന സ്ഥാപന മേലധികാരിക്ക് സമർപ്പിക്കുക.
OFFICIAL WEBSITE | Click Here |
JOIN WHATSAPP GROUP | Click Here |
മറ്റ് സ്കോളർഷിപ്പുകൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|
Pre Matric Scholarship | Click Here |
Post Matric Scholarship | Click Here |
Central Sector Scholarship | Click Here |
OBC Pre Matric Scholarship | Click Here |
Prof Joseph Mundassery Scholarship | Click Here |
Covid Crisis Support Scholarship | Click Here |
Higher Education Scholarship | Click Here |
Norka Roots Directors Scholarship | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ