കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസ്സ് എങ്ങനെ എടുക്കാം - How to Register Covid 19 Jagratha Portal

കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കി കൊണ്ടിരിക്കുകയാണ്. ഇതിൻറെ ഭാഗമായി അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.

രജിസ്റ്റർ ചെയ്യേണ്ട രീതി :-

  1. താഴെ കൊടുത്ത ലിങ്ക് വഴി റവന്യു വകുപ്പിൻറെ കോവിഡ് ജാഗ്രത പോർട്ടലിൽ പ്രവേശിക്കുക.
  2. മുകളിലെ മെനു ബാറിൽ നിന്നും ''Citizen''  എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ കാണുന്ന ''Visitor's Entry'' ഓപ്ഷനിൽ നിന്നും ''Domestic Entry'' തിരഞ്ഞെടുക്കുക.
  3. ട്രെയിനിലോ ഫ്ലൈറ്റിലോ വരുന്നവർ പുതുതായി രജിസ്റ്റർ ചെയ്യുന്നതിന് പേജിന് താഴെ കാണുന്ന ''New Registration in Covid19Jagratha" എന്ന ലിങ്ക് ക്ലിക്ക് ചെയ്‌ത്‌ മൊബൈൽ നമ്പർ നൽകി വെരിഫൈ ചെയ്യണം. Norka Registration ID ഇല്ലാത്ത റോഡ് മാർഗം വരുന്നവരും ആ ലിങ്ക് തന്നെയാണ് ക്ലിക്ക് ചെയ്യേണ്ടത്.
  4. സ്‌ക്രീനിൽ വരുന്ന ''Captcha Code'' കൂടി ടൈപ്പ് ചെയ്‌ത്‌ ''OK'' കൊടുത്ത്  കഴിയുമ്പോൾ നിങ്ങൾ കൊടുത്ത മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി നമ്പർ വരും. ഒ.ടി.പി നമ്പർ ടൈപ്പ് ചെയ്‌ത ശേഷം വെരിഫൈ ചെയ്യുക.
  5. വെരിഫിക്കേഷനു ശേഷം നിങ്ങളുടെ പേര്, ജനന തിയ്യതി, ഐഡി നമ്പർ, നിങ്ങളുടെ വിലാസം, കേരളത്തിലെ വിലാസം, ചെക്ക് പോസ്റ്റ്, വണ്ടി നമ്പർ  ഉൾപ്പടെയുള്ള ആവശ്യമായ വിവരങ്ങൾ നൽകുക. 
  6. ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ ''Add Family Member'' ക്ലിക്ക് ചെയ്‌ത്‌ അവരുടെ വിവരങ്ങളും കൂടി ചേർക്കേണ്ടതാണ്. ശേഷം നൽകിയ വിവരങ്ങൾ സേവ് ചെയ്യുന്നതോടെ രജിസ്‌ട്രേഷൻ പൂർത്തിയാകും.
  • രജിസ്‌ട്രേഷൻ ചെയ്‌ത മൊബൈൽ നമ്പറിലേക്ക് രജിസ്‌ട്രേഷൻ വിവരങ്ങൾ ടെക്സ്റ്റ് മെസ്സേജായി വരുന്നതാണ്.
  • മെസ്സേജിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ പാസ്സ് പി.ഡിഎഫ്‌  രൂപത്തിൽ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.
  • യാത്രക്കാർക്ക് കേരളത്തിലേക്ക് വരുമ്പോൾ ചെക്പോസ്റ്റിൽ ഈ യാത്ര പാസ്സ് കാണിച്ച് യാത്ര ചെയ്യാൻ സാധിക്കും.


OFFICIAL WEBSITEClick Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ