വാക്‌സിൻ ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ ? ഇതാ അതിനൊരു പരിഹാരം - VaccineFind.in

VaccineFind.in

വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ ബുദ്ധിമുട്ടുണ്ടോ ? ഇതാ അതിനൊരു പരിഹാരം 


കോവിൻ സൈറ്റിൽ കോവിഡ് വാക്‌സിൻ ബുക്ക് ചെയ്യുന്നതിന് വേണ്ടി രജിസ്റ്റർ ചെയ്തവർ എല്ലാ ദിവസവും വാക്‌സിൻ അപ്പോയിന്മെന്റ് ലഭിക്കുന്നതിന് വേണ്ടി  കോവിൻ സൈറ്റിൽ കയറി ഇറങ്ങുകയാണ്. നിമിഷ നേരങ്ങൾ കൊണ്ട് തന്നെ അന്നേ ദിവസത്തെ വാക്‌സിൻ ബുക്കിങ് അവസാനിക്കുകയും നിരാശരായി മടങ്ങേണ്ടതായ അവസ്ഥ വരാറുണ്ട്. 

അതിനൊരു പരിഹാരമാണ് Mashup Stack ഉം കേരള പോലീസ് സൈബർഡോമും ചേർന്ന് നിർമിച്ച ഈ വെബ്സൈറ്റ്. 


പ്രത്യേകതകൾ :-


  •  ഈ വെബ്സൈറ്റ് തുറക്കുന്നതോട് കൂടി കോവിൻ പോർട്ടലിൽ ദൃശ്യമാകുന്ന അടുത്ത 2 ആഴ്ചയിലെ വാക്‌സിൻ സ്ലോട്ടുകൾ അറിയാൻ കഴിയും. 
  • മലയാളം ഉൾപ്പടെ വ്യാപകമായി ഉപയോഗിക്കുന്ന 11 ഇന്ത്യൻ ഭാഷകളിൽ ഈ വെബ്സൈറ്റ്  ലഭ്യമാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ഇപ്പോൾ അവരുടെ പ്രാദേശിക ഭാഷയിൽ സ്ലോട്ടുകൾക്കായി തിരയാൻ കഴിയും. 
  • ഒരു തവണ സംസ്ഥാനം, ജില്ലാ എന്നിവ തിരഞ്ഞെടുത്തത് ഒരു തവണ മാത്രം തിരഞ്ഞാൽ മതി. അടുത്ത തവണ നിങ്ങൾ സൈറ്റ് സന്ദർശിക്കുമ്പോൾ വീണ്ടും തിരയേണ്ടതില്ല. ഒരു ക്ലിക്ക് പോലും ചെയ്യാതെ നിങ്ങൾക്ക് ലഭ്യമായ എല്ലാ വാക്‌സിൻ സ്ലോട്ടുകളും ലഭ്യമാകും. 
  • അടുത്ത രണ്ടാഴ്ചത്തേക്ക് വാക്‌സിൻ ;ലഭ്യമായ തീയതികൾ പെട്ടെന്ന് മനസ്സിലാക്കുന്നതിന് ചുവപ്പ് / പച്ച നിറങ്ങളിൽ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഇതിനാൽ വേഗത്തിൽ ഒഴിവുള്ള തിയതി കണ്ടെത്തി ബുക്ക് ചെയ്യാനാവും. 

പ്രവർത്തന രീതി :- 


പുതിയ വാക്‌സിൻ സ്ലോട്ടുകൾക്കായി സൈറ്റ് തുടർച്ചയായി കോവിൻ പോർട്ടൽ പരിശോധിക്കുകയും വാക്‌സിനുകൾ ലഭ്യമാകുമ്പോൾ ഉപയോക്താവിനെ അറിയിക്കുകയും ചെയ്യുന്നു. 


നിങ്ങളുടെ സ്ലോട്ടുകൾ വേഗത്തിൽ ബുക്ക് ചെയ്യുന്നതിനുള്ള വിദ്യകൾ :-


1 - ഫോണിന്റെ സ്ക്രീൻ ലോക്ക് ചെയ്യുന്ന സമയം "Never" എന്നോ അല്ലെങ്കിൽ പരമാവധി സമയമോ സെറ്റ് ചെയ്യുക. നിങ്ങൾ തിരഞ്ഞെടുത്ത സ്ലോട്ടുകൾ ലഭ്യമാകുമ്പോൾ ഒരു അലാറം വഴി നിങ്ങളെ അറിയിക്കും.


ഉദാഹരണത്തിന് Redmi Note 9 Pro യിൽ  : Settings > Lock Screen & Password > Sleep > Never എന്നിങ്ങനെ സെറ്റ് ചെയ്യാം.

2 - നിങ്ങളുടെ മൊബൈൽ ഫോണിന്റെ ''Google Chrome'' ഹോം പേജിൽ ഈ വെബ്സൈറ്റ് ആഡ് ചെയ്‌ത് വെക്കുക. അതിനാൽ, അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ വളരെ വേഗത്തിൽ സ്ലോട്ട് ലഭ്യത അറിയാൻ കഴിയും. 

അതിനായി Chrome > Settings > Advanced > Homepage > Enter 'https://www.vaccinefind.in' എന്ന് ചെയ്യുക. 

ഈ വെബ്സൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ വാക്‌സിൻ ലഭ്യത മനസ്സിലാക്കാനും, അത് കാരണമായി പെട്ടെന്ന് തന്നെ വാക്‌സിൻ ബുക്ക് ചെയ്യാനും സാധിക്കും.


അറിഞ്ഞില്ല എന്ന കാരണത്താൽ ആർക്കും അവസരം നഷ്ടപ്പെടരുത്.

 

ഈ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്‌ത്‌ എത്തിക്കുക....


CO-WIN WEBSITE Click Here
JOIN WHATSAPP GROUP Click Here

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ