നോർക്ക പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു - Norka Pravasi Thanal Registration

 

കോവിഡ് ബാധിച്ച് വിദേശത്തോ, സ്വദേശത്തോ വെച്ച് മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺ മക്കൾക്ക് സാമ്പത്തികമായ സഹായം നൽകുന്ന പദ്ധതിയാണിത്.

പ്രമുഖ വ്യവസായിയും നോർക്ക റൂട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി ഫൌണ്ടേഷൻ വഴിയാണ് സഹായം ലഭ്യമാകുന്നത്.

ഒറ്റ തവണ സഹായ ധനമായി  25000 രൂപയാണ് അനുവദിക്കുന്നത്. 


നിർദ്ദേശങ്ങൾ :- 


  • ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത് കോവിഡ് മൂലം മരണപ്പെട്ട പ്രവാസി അല്ലെങ്കിൽ തിരികെയെത്തിയ പ്രവാസി എന്നിവരുടെയോ  അവിവാഹിതരായ പെണ്മക്കൾക്കാണ്.
  • അപേക്ഷകയുടെ വാർഷിക വരുമാനം 150000 രൂപയോ അതിന് താഴെയോ ആയിരിക്കണം.
  • അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയൊള്ളു.
  • അപേക്ഷ ഫോം പൂരിപ്പിക്കുമ്പോൾ തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല എന്ന് ഉറപ്പ് വരുത്തണം.

ആവശ്യമായ രേഖകൾ :- 

  • മരണപ്പെട്ട രക്ഷിതാവിന്റെ പാസ്സ്പോർട്ടിന്റെ പകർപ്പ്.
  • രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റ്.
  • മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്.
  • അപേക്ഷയുടെ ആധാർ കാർഡ്, എസ് എസ്‌ എൽ സി യുടെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വില്ലേജ് ഓഫീസിൽ നിന്നും ലഭിക്കുന്ന റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ്.
  • 18 വയസ്സിന് മുകളിൽ പ്രായമായവർ അവിവാഹിതയാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ്.
  • അപേക്ഷകയുടെയോ, രക്ഷിതാവിന്റെയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :- 

  • മരണപ്പെട്ട വ്യക്തിയുമായി ബന്ധം തെളിയിക്കുന്നതിന് എസ് എസ് എൽ സി സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. എസ് എസ് എൽ സി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ്അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • ധനസഹായ വിതരണം സേവിങ്സ് ബാങ്ക് അക്കൗണ്ട് മൂലമാണ് നടത്തുക.
  • മുകളിൽ പറഞ്ഞ രേഖകൾ അപ്‌ലോഡ് ചെയ്യുമ്പോൾ PDF ആയോ  JPEG ആയോ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
  • രേഖകൾ സമർപ്പിക്കേണ്ട ഫീൽഡുകളിൽ STAR മാർക്ക് (*) കാണുന്നവയിൽ നിർബന്ധമായും അതാത് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്.
  • അപേക്ഷ സമർപ്പിക്കുന്ന സമയത്ത് SMS മുഖേന രജിസ്‌ട്രേഷൻ നമ്പർ ലഭിക്കുന്നതാണ്. തുടർന്നുള്ള അന്വേഷണങ്ങൾക്ക് ഈ രജിസ്‌ട്രേഷൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.
  • ലോഗിൻ ഐഡി ഉപയോഗിച്ച് അപേക്ഷയുടെ സ്റ്റാറ്റസ് അറിയുവാൻ സാധിക്കുന്നതാണ്. 
  • കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്സിന്റെ ടോൾ ഫ്രീ നമ്പറിൽ (1800 425 3939) ബന്ധപ്പെടാവുന്നതാണ്. 
 അപേക്ഷ സമർപ്പിക്കേണ്ട വിധം :-

ധന സഹായത്തിനായി നോർക്ക റൂട്സിന്റെ വെബ്‌സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. (ലിങ്ക് താഴെ കൊടുത്തിരിക്കുന്നു). അവിടെ ക്ലിക്ക് ചെയ്‌ത്‌  NEW REGISTRATION എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് ലോഗിൻ ചെയ്‌ത്‌ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 


NORKA ROOTS  Click Here
JOIN WHATSAPP GROUP Click Here

1 അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ