പ്രവാസികൾക്ക് മുൻഗണന ലിസ്റ്റിൽ വാക്‌സിൻ രണ്ടാം ഡോസിന് അപേക്ഷ നൽകാം - Register For Pravasi Priority Second Dose Vaccine

 


നാട്ടിലുള്ള പ്രവാസികളിൽ ഫസ്റ്റ് ഡോസ് വാക്‌സിൻ എടുത്തവർക്ക് മുൻഗണന ലിസ്റ്റിൽ രണ്ടാം ഡോസ് എടുക്കുന്നതിനുള്ള സംവിധാനം നിലവിൽ വന്നിട്ടുണ്ട്. ഫസ്റ്റ് ഡോസ് വാക്‌സിൻ എടുത്ത് 28 ദിവസത്തിന് ശേഷമാണ് രണ്ടാം ഡോസിന് അപേക്ഷിക്കുവാൻ സാധിക്കുക. 

എങ്ങനെ വാക്‌സിൻ രണ്ടാം ഡോസിന് അപേക്ഷിക്കാം :- 

  • ആദ്യമായി മുൻഗണ വാക്‌സിൻ രജിസ്റ്റർ ചെയ്യുന്ന വെബ്‌സൈറ്റിൽ പ്രവേശിക്കുക. വെബ്‌സൈറ്റിലേക്ക് പോകാനുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
  • തുറന്ന് വരുന്ന പേജിൽ നിന്നും ''INDIVIDUAL'' എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ മൊബൈൽ നമ്പർ കൊടുത്ത് ''GET OTP'' കൊടുക്കുക. മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതാണ്.
  • ശേഷം വരുന്ന പേജിൽ ഫോണിൽ ലഭിച്ച ''OTP'' ടൈപ്പ് ചെയ്‌ത് ''VERIFY'' ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ ജില്ല കൊടുക്കുക. യോഗ്യത വിഭാഗം എന്ന ഭാഗത്ത് (Going Abroad) തിരഞ്ഞെടുക്കുക.
  •  നിങ്ങൾ കോവിൻ റഫറൻസ് നമ്പർ ടൈപ്പ് ചെയ്യുക. (റഫറൻസ് നമ്പർ കോവിൻ സൈറ്റിൽ ഫസ്റ്റ് ഡോസ് എടുക്കാൻ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌താൽ കാണാവുന്നതാണ്)
  • Applying For Dose 1/Dose 2 - എന്ന ഭാഗത്ത് ''Dose 2'' എന്ന് കൊടുക്കുക.
  • ശേഷം ആദ്യ ഡോസ് എടുത്ത തിയ്യതി, ഏത് വാക്‌സിൻ ആണ് എടുത്തത് എന്നിവ തിരഞ്ഞെടുക്കുക.
  • ശേഷം കോവിൻ സൈറ്റിൽ കൊടുത്ത പോലെ താങ്കളുടെ പേര് ടൈപ്പ് ചെയ്യുക.
  • പാസ്പോർട്ട് നമ്പർ, പാസ്സ്പോർട്ടിലുള്ള പോലെ നിങ്ങളുടെ പേര് എന്നിവ കൊടുക്കുക.
  • ലിംഗം, ജനന വർഷം നൽകുക.
  • കോവിൻ സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിങ്ങൾ കൊടുത്തിട്ടുള്ള ഐഡി പ്രൂഫ് തിരഞ്ഞെടുക്കുക. (നിങ്ങൾ ആധാർ വെച്ചാണ് ആദ്യ ഡോസ് എടുത്തിട്ടുള്ളത് എങ്കിൽ ആധാർ കാർഡ് തിരഞ്ഞെടുക്കാം).
  • അതിന് ശേഷം ഏതാണോ ഐഡി പ്രൂഫ് അതിന്റെ നമ്പർ, വാക്‌സിൻ എടുക്കാൻ ആഗ്രഹിക്കുന്ന സ്ഥലം  രേഖപ്പെടുത്തുക.
  • പിന്നീട് ''ID Proof Given in COWIN'' എന്ന ഭാഗത്ത് കോവിൻ വെബ്‌സൈറ്റിൽ ഏതാണോ ഐഡി പ്രൂഫ് കൊടുത്തിരുന്നത് അത് അപ്‌ലോഡ് ചെയ്യുക.
  • പാസ്പോർട്ട് മുൻ ഭാഗവും പിൻ ഭാഗവും ഒന്നിച്ച് ഒരു ഫയൽ ആക്കി അപ്‌ലോഡ് ചെയ്യുക.
  • വിസ രേഖകൾ  അപ്‌ലോഡ് ചെയ്യുക.
  • ''1st Dose Certificate'' എന്ന ഭാഗത്ത് ആദ്യ വാക്‌സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുക. (നിങ്ങളുടെ നമ്പർ വെച്ച് കോവിൻ സൈറ്റിൽ ലോഗിൻ ചെയ്‌താൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം)
  • ഇത്രയും രേഖകൾ അപ്‌ലോഡ് ചെയ്തതിന് ശേഷം മുകളിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പ് വരുത്തുക..
  • എല്ലാം ശരിയാണെങ്കിൽ ''സമർപ്പിക്കുക'' എന്ന ബട്ടൺ ക്ലിക്ക് ചെയ്യാം.
നിങ്ങളുടെ അപേക്ഷ പരിശോധിച്ച ശേഷം നിങ്ങളുടെ ഫോണിൽ ''Approve'' എന്ന മെസ്സേജ് വരും. അത് കൂടാതെ നിങ്ങളുടെ വാക്‌സിൻ എടുക്കേണ്ട തിയതിയും സമയവും അടങ്ങിയ മെസ്സേജും വരുന്നതാണ്.


COWIN WEBSITE Click Here
PRIORITY VACCINE Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ