കേരളത്തിലെ വിവിധ ജില്ലകൾ ഉൾപ്പടെ 6100 ഒഴിവുകളിലേക്ക് SBI വിളിക്കുന്നു - SBI Recruitment 2021 - Apply for 6100 Apprentices Vacancy

 


അപ്രന്റീസ് തസ്തികകളിലേക്ക് ക്ഷണിച്ച് കൊണ്ട് എസ്.ബിഐ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. കേരളത്തിൽ ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം ആറായിരത്തോളം ഒഴിവുകളുണ്ട്. യോഗ്യരും താല്പര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ജൂലൈ 26 വരെ അയക്കാവുന്നതാണ്. 


       സംസ്ഥാനം തിരിച്ചുള്ള ഒഴിവുകൾ താഴെ കൊടുക്കുന്നു..



ഒഴിവ് വിവരങ്ങൾ :-

കേരളത്തിൽ 75 ഒഴിവുകളുണ്ട്. 

  • പാലക്കാട് - 5 
  • തിരുവനന്തപുരം - 6 
  • കണ്ണൂർ - 5 
  • മലപ്പുറം - 5 
  • കോഴിക്കോട് - 5 
  • കാസർഗോഡ് - 6 
  • എറണാംകുളം - 5 
  • കോട്ടയം - 5 
  • തൃശ്ശൂർ - 5 
  • വയനാട് - 6 
  • ഇടുക്കി - 6 
  • പത്തനംതിട്ട - 6 
  • ആലപ്പുഴ - 5 
  • കൊല്ലം - 5 
പ്രായ പരിധി :-

20 വയസ്സ് മുതൽ 28 വയസ്സ് വരെയാണ് പ്രായ പരിധി. ഉയർന്ന പ്രായ പരിധിയുള്ള ഇളവുകൾ അർഹതയുള്ള വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം ലഭിക്കുന്നതാണ്.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. ഒരു വർഷമായിരിക്കും ട്രെയിനിങ്-ന്റെ കാലാവധി. പ്രതിമാസം 15000 രൂപയാണ് സ്റ്റെപ്പൻഡ് ലഭിക്കുക.
എഴുത്ത് പരീക്ഷ, മാതൃഭാഷയിലുള്ള ടെസ്റ്റ് എന്നിവ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. 
ജനറൽ / ഒ.ബി.സി / EWS എന്നീ വിഭാഗങ്ങൾക്ക് 300 രൂപയാണ് ഫീ. എസ്.ടി / എസ്.സി/ PWD എന്നീ വിഭാഗങ്ങൾക്ക് അപേക്ഷ ഫീ ഇല്ല.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ച് മനസ്സിലാക്കി താഴെ കൊടുത്ത ലിങ്ക് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷ ഫീ അടച്ച്  കഴിഞ്ഞാൽ മാത്രമേ രജിസ്‌ട്രേഷൻ പൂർത്തിയാകൂ.


Official Notification Click Here
Apply Now Click Here
JOIN WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ