50% ശതമാനം കേന്ദ്ര സഹായത്തോടെ സംസ്ഥാനത്ത് നടക്കുന്ന ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പിന് 2021-2022 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ ചുവടെ കൊടുക്കുന്നു.
അപേക്ഷകൾ ഉള്ള നിർദ്ദേശങ്ങൾ
- സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നാക്ക സമുദായങ്ങളിൽ (ഒബിസി) ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിന് പരിഗണിക്കുന്നത്
- ന്യൂനപക്ഷ സ്കോളർഷിപ്പിന് പരിഗണിക്കുന്നതിനാൽ ന്യൂനപക്ഷ വിഭാഗങ്ങളും, പട്ടികജാതി വിദ്യാർത്ഥികൾക്ക് സമാനമായ ആനുകൂല്യം ലഭിക്കുന്നതിനാൽ ഒ ഇ സി വിഭാഗം വിദ്യാർഥികളും, സൂചന രണ്ട് സർക്കാർ ഉത്തരവ് പ്രകാരം ഒ ഇ സി ക്ക് സമാനമായ വിദ്യാഭ്യാസ ആനുകൂല്യത്തിന് അർഹരായ 30 സമുദായങ്ങളിലെ വിദ്യാർത്ഥികളും ഈ പദ്ധതി പ്രകാരം അപേക്ഷിക്കേണ്ടതില്ല.
- ഒരു കുടുംബത്തിലെ പരമാവധി രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.ഏതു വകുപ്പ് വഴി സ്കോളർഷിപ്പ് ലഭിക്കുന്നവരായാലും ഒരു കുടുംബത്തിലെ ആകെ രണ്ടു പേർക്ക് മാത്രമേ അർഹതയുള്ളൂ.
- രക്ഷിതാവിൻറെ വാർഷിക വരുമാനം 250000 രൂപയിൽ അധികരിക്കരുത്. ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- സ്കൂൾ പ്രവേശന സമയത്ത് ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തിയിട്ടുള്ളവരും അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം പൂരിപ്പിച്ച് സ്കൂൾ പ്രധാന അധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
- 2021- 22 വർഷത്തേക്കുള്ള അപേക്ഷ ഫോറം മാതൃക താഴെ കൊടുത്ത ലിങ്ക് വഴി നിങ്ങൾക്ക് ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ്.
- നിർദ്ദേശങ്ങൾ പൂർണ്ണമായും വായിച്ചതിന് ശേഷം മാത്രം അപേക്ഷാ ഫോം പൂരിപ്പിക്കേണ്ടതാണ്. ആവശ്യമെങ്കിൽ അധ്യാപകരുടെ സഹായം തേടാവുന്നതാണ്.
- വാർഷികവരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസിൽ നിന്നും ഇ-ഡിസ്ട്രിക്ട് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കേണ്ടതാണ്.
- രക്ഷിതാക്കൾ സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ സാലറി സർട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- അപേക്ഷിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സ്കോളർഷിപ്പ് ലഭ്യമാവണമെന്നില്ല. ലഭ്യമായ ഫണ്ടിനനുസരിച്ച് ഉയർന്ന അക്കാദമിക മികവ്/ താഴ്ന്ന വാർഷിക വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതാണ്.
- തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക വിതരണം ചെയ്യുന്നത്. ആയതിനാൽ സ്കോളർഷിപ്പിനായി അപേക്ഷിക്കുന്ന എല്ലാ വിദ്യാർത്ഥികളും അവരവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. ബാങ്ക് പാസ്ബുക്കിന്റെ അക്കൗണ്ട് നമ്പർ ഉൾപ്പെടുന്ന ഭാഗത്തിന്റെ പകർപ്പ് അപേക്ഷയോടൊപ്പം സമർപ്പിക്കണം.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ, അപൂർണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല
അപേക്ഷകൾ സ്കൂളിൽ സ്വീകരിക്കുന്ന അവസാന തിയതി - 30-09-2021
OFFICIAL WEBSITE | Click Here |
APPLICATION FORM | Click Here |
JOIN OUR WHATSAPP GROUP | Click Here |
മറ്റ് സ്കോളർഷിപ്പുകൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|
Pre Matric Scholarship | Click Here |
Post Matric Scholarship | Click Here |
Central Sector Scholarship | Click Here |
OBC Pre Matric Scholarship | Click Here |
Prof Joseph Mundassery Scholarship | Click Here |
Covid Crisis Support Scholarship | Click Here |
Higher Education Scholarship | Click Here |
Norka Roots Directors Scholarship | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ