സര്‍ക്കാര്‍, എയ്ഡഡ് മറ്റ് അംഗീകാരമുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെയുളള ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) കുട്ടികൾക്ക് പ്രിമെട്രിക് സ്കോളര്‍ഷിപ്പിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
ഓൺലൈനല്ലാതെ സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പൊതു നിബന്ധനകൾ :-
- അപേക്ഷകർ കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന സമുദായങ്ങളിലൊന്നിൽ ഉൾപെട്ടവരായിരിക്കണം.
- രക്ഷിതാവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കൂടരുത്.
- ഇക്കഴിഞ്ഞ വാർഷിക പരീക്ഷയിൽ 50 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയിരിക്കണം.
- കോഴ്സിന്റെ മുൻ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ മുൻ വർഷത്തെ രജിസ്‌ട്രേഷൻ ഐഡി ഉപയോഗിച്ച് റിന്യൂവലായി അപേക്ഷിക്കേണ്ടതാണ്.
- ഒരേ കുടുംബത്തിൽ പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് സ്കോളർഷിപ്പ് നൽകുന്നതല്ല.
- ഫ്രഷ്, റിന്യൂവൽ അപേക്ഷകൾ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിശ്ചിത സമയ പരിധിക്കുള്ളിൽ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. മാന്വൽ അപേക്ഷകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല.
- വിദ്യാർഥികൾ ഓൺലൈനായി അപേക്ഷിച്ച ശേഷമുള്ള പ്രിന്റൗട്ട് അനുബന്ധ രേഖകളുടെ പകർപ്പുകൾ സഹിതം പഠിക്കുന്ന സ്ഥാപനത്തിൽ ഏൽപിക്കുകയും അപ്ലിക്കേഷൻ ഐഡി വിദ്യാർഥികൾ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതുമാണ്.
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :-
- ഓൺലൈൻ രജിസ്റ്റർ ചെയ്‌ത് കഴിഞ്ഞാൽ ലഭിക്കുന്ന പ്രിന്റഡ് പേപ്പറിന്റെ കോപ്പി എടുത്ത് ഒരണ്ണം രക്ഷിതാക്കൾ സൂക്ഷിക്കേണ്ടതാണ്.
- അപ്ലിക്കേഷൻ ഐഡി (അപേക്ഷയുടെ നമ്പർ), പാസ്സ്‌വേർഡ് എന്നിവ നിർബന്ധമായും രക്ഷിതാക്കൾ മനസ്സിലാക്കേണ്ടതും എഴുതി സൂക്ഷിക്കേണ്ടതുമാണ്.
ആവശ്യമായ രേഖകൾ :
- 50 % മുകളിൽ മാർക്ക് ലഭിച്ച കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്.
- കുട്ടിയുടെ ആധാർ കാർഡ്
- വരുമാന സർട്ടിഫിക്കറ്റ്
- കുട്ടിയുടെ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്
- ഒ ടി പി ലഭിക്കുന്നതിനുള്ള മൊബൈൽ നമ്പർ
- കഴിഞ്ഞ വർഷത്തെ അപേക്ഷ പുതുക്കേണ്ടവർക്ക് കഴിഞ്ഞ വർഷം apply ചെയ്തപ്പോൾ ലഭിച്ച സ്കോളർഷിപ്പ് ഐഡിയും പാസ്സ്‌വേർഡും.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി :- സെപ്റ്റംബർ 30
OFFICIAL WEBSITE | Click Here |
APPLY NOW | Click Here |
JOIN OUR WHATSAPP GROUP | Click Here |
മറ്റ് സ്കോളർഷിപ്പുകൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|
Pre Matric Scholarship | Click Here |
Post Matric Scholarship | Click Here |
Central Sector Scholarship | Click Here |
OBC Pre Matric Scholarship | Click Here |
Prof Joseph Mundassery Scholarship | Click Here |
Covid Crisis Support Scholarship | Click Here |
Higher Education Scholarship | Click Here |
Norka Roots Directors Scholarship | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ