പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളര്‍ഷിപ്പ് - Prof. joseph Mundassery Scholarship Malayalam



സർക്കാർ/ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടുന്നവർക്കും/ ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് ജനസംഖ്യാനുപാതത്തില്‍  പ്രൊഫ.ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് അവാർഡ് നൽകുന്നതിലേക്കായി സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാരും), സിഖ്,  ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്കാണ് ഈ സ്കോളർഷിപ്പ് ലഭിക്കുക
 
എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവര്‍ക്ക്10000/- (പതിനായിരം രൂപ) രൂപയും ബിരുദ തലത്തിൽ 80% മാർക്കോ/ ബിരുദാനന്തര ബിരുദ തലത്തിൽ 75% മാർക്കോ നേടുന്ന വിദ്യാർത്ഥികൾക്ക് 15000/- (പതിനയ്യായിരം രൂപ) രൂപയുമാണ് സ്കോളർഷിപ്പ് തുക അനുവദിക്കുന്നത്.

ബിപിഎൽ വിഭാഗത്തിൽ പെട്ടവർക്ക് മുൻഗണന നൽകുന്നതാണ്. ബി.പി.എല്‍ അപേക്ഷകരുടെ അഭാവത്തിൽ ന്യൂനപക്ഷ മത വിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള എ.പി.എൽ വിഭാഗത്തെയും പരിഗണിക്കും. 

 വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്‍റെയും മാർക്കിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും. അപേക്ഷകൾക്ക് ഏതെങ്കിലും  ദേശസാല്‍കൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. താഴെ കൊടുത്ത വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

അപ്ലോഡ് ചെയ്യേണ്ട രേഖകള്‍ :-

  • ഫോട്ടോ
  •  ഒപ്പ്
  • എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്
  • വരുമാന സര്‍ട്ടിഫിക്കറ്റ്
  • റേഷന്‍കാര്‍ഡ് കോപ്പി

അപേക്ഷിക്കേണ്ട രീതി :

  1. താഴെ കൊടുത്ത വെബ്സൈറ്റില്‍ Scholarship - Prof Joseph Mundassery Scholarship (PJMS) എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക..
  2. APPLY ONLINE - ല്‍ ക്ലിക്ക് ചെയ്യുക.
  3. മറ്റ് സ്കോളര്‍ഷിപ്പിനായി മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്‍റെ വിവരങ്ങള്‍ വെച്ച് CANDIDATE LOGIN - ചെയ്യുക.
  4. REGISTRATION FORM- ൽ തന്നിരിക്കുന്ന EXAMINATION DETAILS (Register No/Roll No - ൽ പത്താം ക്ലാസ്സിലെ രജിസ്റ്റർ നമ്പർ നൽകുക), PERSONAL DETAILS, SCHOLARSHIP DETAILS തുടങ്ങിയ TAB - കളിൽ വരുന്ന ഫീൽഡുകൾ STEP BY STEP ആയി ENTRY ചെയ്യുക.
  5. UPLOAD DETAILS TAB - ൽ രേഖകൾ 100 KB - ൽ താഴെയാക്കി UPLOAD ചെയ്യുക. എല്ലാ രേഖകളും UPLOAD ചെയ്‌താൽ മാത്രമേ രജിസ്‌ട്രേഷൻ PROCESS പൂർത്തിയാക്കി PRINT OUT എടുക്കാൻ സാധിക്കുകയുള്ളു. (Upload ചെയ്യേണ്ട രേഖകള്‍ മുകളില്‍  കൊടുത്തിരിക്കുന്നു).
  6. സ്കോളര്‍ഷിപ്പിനായി അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം View/ Print Application ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന്‍ ഫോമിന്‍റെ പ്രിന്‍റ് എടുക്കുക.
  7. രജിസ്ട്രേഷന്‍ ഫോമിന്‍റെ പ്രിന്‍റ് ഔട്ട് ചുവടെ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കണം.

അപേക്ഷകര്‍ ഹാജറാക്കേണ്ട രേഖകള്‍ :-

  • അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിൻറ് ഔട്ട്
  •  എസ്എസ്എൽസി/  ടി.എച്ച്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ/ ബിരുദം/ ബിരുദാനന്തര ബിരുദം  തുടങ്ങിയവയുടെ മാര്‍ക്ക് ലിസ്റ്റിന്‍റെ പകർപ്പ്.
  • അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്‍റെ ഒന്നാമത്തെ പേജിന്‍റെ പകർപ്പ്. (പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ച് അഡ്ഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം)
  •  ആധാർ കാർഡിന്‍റെ പകർപ്പ് 
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ് 
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റിന്‍റെ പകർപ്പ് 
  • വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന് 
  • റേഷൻ കാർഡിന്‍റെ പകർപ്പ്

അവസാന തിയതി :-

  • വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി : 26-12-2024
  • രജിസ്ട്രേഷന്‍ പ്രിന്‍റ് ഔട്ടും മറ്റ് അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമര്‍പ്പിക്കേണ്ട അവസാന തിയതി : 28-12-2024
APPLY NOW Click Here
JOIN OUR WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ