ഗവൺമെന്റിന്റെ ഏറ്റവും പുതിയ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് സ്കീമിന് കീഴിൽ ഇന്ത്യൻ എയർഫോഴ്സ് (IAF) ഭാവിയിലെ അഗ്നിവീരുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 2022 ജൂൺ 20-ന് പുറത്തിറക്കിയ വിജ്ഞാപനത്തിൽ, താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് IAF ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
ജൂൺ 24 ന് രാവിലെ 10 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കുകയും 2022 ജൂലൈ 5 ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുകയും ചെയ്യും. ഓൺലൈനായി മാത്രമേ ഈ സ്കീമിലേക്ക് അപേക്ഷ സമർപ്പിക്കാൻ സാധിക്കൂ. ഇത് കമ്മിഷൻഡ് ഓഫീസർമാർ / പൈലറ്റുമാർ/നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കാനുള്ള സെലക്ഷൻ ടെസ്റ്റ് അല്ല.
അപേക്ഷകർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ വായിച്ച് മനസ്സിലാക്കിയെന്ന് ഉറപ്പാകേണ്ടതാണ്.
പ്രായ പരിധി :-
- വിജ്ഞാപനമനുസരിച്ച്, IAF അഗ്നിപഥ് വായുവിന് കീഴിൽ അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ ഡിസംബർ 29, 1999 നും ജൂൺ 29, 2005 നും ഇടയിൽ ജനിച്ചവരായിരിക്കണം. എൻറോൾമെന്റ് തീയതിയിലെ ഉയർന്ന പ്രായപരിധി 23 വയസ്സാണ്.
- അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷ നൽകാം
വിദ്യാഭ്യാസ യോഗ്യത :-
- അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്ന് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ഇന്റർമീഡിയറ്റ് (10+2) അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസാകുകയും മൊത്തത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്കും ഇംഗ്ലീഷ് മാത്രമായി 50 ശതമാനം മാർക്ക് നേടുകയും ചെയ്തവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
- 12-ാം ക്ലാസ് ബോർഡ് പരീക്ഷകളിൽ സയൻസ് തിരഞ്ഞെടുക്കാത്തവർക്കും അപേക്ഷിക്കാം.
- സർക്കാർ അംഗീകൃത പോളിടെക്‌നിക് സ്ഥാപനത്തിൽ നിന്ന് എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നിരുന്നാലും, അവർക്ക് കോഴ്സിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും ഇംഗ്ലീഷ് മാത്രമായി 50 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
- ഡിപ്ലോമ കോഴ്സിൽ ഇംഗ്ലീഷ് ഒരു വിഷയമല്ലെങ്കിൽ ഇന്റര്‍മീഡിയറ്റ്/മെട്രിക്കുലേഷനില്‍ 50% മാര്‍ക്കോടെ ഇംഗ്ലീഷ് പരീക്ഷ വിജയിച്ചിരിക്കണം.
- സംസ്ഥാന വിദ്യാഭ്യാസ ബോർഡുകളിൽ നിന്ന് വൊക്കേഷണൽ ഇതര വിഷയത്തിൽ രണ്ട് വർഷത്തെ തൊഴിലധിഷ്ഠിത കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം.
ശാരീരിക ക്ഷമത :-
- 152.5 CM ഉയരം ഉണ്ടായിരിക്കണം
- 6 മിനിറ്റ് 30 സെക്കന്റിനുള്ളിൽ 1.6 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കണം
- നിശ്ചിത സമയത്തിനുള്ളിൽ 10 പുഷ്-അപ്പ്, 10 സിറ്റ് അപ്പ്, 20 സ്‌ക്വാഡ് എന്നിവയും പൂർത്തിയാക്കണം.
ശമ്പളം :-
- തുടക്കത്തിൽ വാർഷിക പാക്കേജ് 4.76 ലക്ഷം രൂപയായിരിക്കും. ഇത് സേവനം അവസാനിക്കുമ്പോൾ 6.92 ലക്ഷമായി ഉയരും.
- 30000-40000 രൂപയായിരിക്കും മാസ ശമ്പള റേഞ്ച്. ഒപ്പം അലവന്‍സുകളും നോണ്‍-കോണ്‍ട്രിബ്യൂട്ടറി ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എന്നിവ ഉണ്ടായിരിക്കില്ല .
- നാല് വർഷത്തിന് ശേഷം പിരിയുമ്പോൾ 'സേവാനിധി' പാക്കേജ്' എന്ന പേരിൽ 11.7 ലക്ഷം രൂപ നൽകും. ഇതിന് ആദായനികുതി അടയ്‌ക്കേണ്ടതില്ല
- നാല് വർഷമാണ് സേവന കാലാവധി
- നിയമിതരാകുന്ന സേനാംഗങ്ങൾ അഗ്നിവീരന്മാർ എന്നാണ് അറിയപ്പെടുക.
- ആറു മാസത്തെ പരിശീലനത്തിന് ശേഷം വിവിധ മേഖലകളിൽ നിയമിതരാകുന്ന ഇവരിൽ മികവ് പുലർത്തുന്ന 25 ശതമാനം പേരെ 15 വർഷത്തേക്ക് നിയമിക്കും. (പെർമനൻ്റ് കമ്മീഷൻ)
- ബാക്കി 75% പേര്‍ക്ക് 11.71 ലക്ഷം രൂപ എക്‌സിറ്റ് പാക്കേജ് നല്‍കും. ഇവര്‍ക്ക് പിരിഞ്ഞുപോയി സാധാരണ ജോലികളില്‍ പ്രവേശിക്കാം. പുതിയ ജോലി കണ്ടെത്താന്‍ സൈന്യത്തിന്റെ ഭാഗത്തുനിന്ന് സഹായമുണ്ടാകും.
- അഗ്നിവീരന്മാര്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുതകും വിധം ഡിപ്ലോമയോ ക്രെഡിറ്റോ നല്‍കും.
ആവശ്യമായ രേഖകൾ :-
- എസ്.എസ്.എൽ.സി
- പ്ലസ് ടു
- പാസ്പോർട്ട് സൈസ് ഫോട്ടോ (ലൈറ്റ് ബാക്ക്ഗ്രൗണ്ട്, കറുത്ത സ്ലേറ്റിൽ പേരും, ഡേറ്റും ചോക്ക് കൊണ്ട് എഴുതി ഫോട്ടോ എടുക്കുക)
- ഇടത് കയ്യിന്റെ തള്ള വിരൽ അടയാളം
- അപേക്ഷകന്റെ ഒപ്പ്
- രക്ഷിതാവിന്റെ ഒപ്പ് (അപേക്ഷകന് 18 വയസ്സ് താഴെ ആണെങ്കിൽ)
- ആധാർ കാർഡ്
- ഇമെയിൽ ഐഡി
- മൊബൈൽ നമ്പർ
- വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു / എഞ്ചിനീയറിങ് ഡിപ്ലോമ
OFFICIAL NOTIFICATION | Click Here |
APPLY NOW | Click Here |
JOIN OUR WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ