ക്ഷീര കർഷകർക്ക് ക്ഷീര വികസന വകുപ്പിൽ നിന്നും സാമ്പത്തിക സഹായങ്ങൾക്ക് അപേക്ഷിക്കേണ്ട ക്ഷീരശ്രീ വെബ്പോർട്ടലിന്റെ പ്രവർത്തനം ആരംഭിച്ചു. ക്ഷീര കർഷകർക്ക് സബ്‌സിഡി സ്കീമുകളിൽ അപേക്ഷ നൽകാൻ ഇനി ക്ഷീര സംഘങ്ങളിലോ വകുപ്പ് ഓഫീസുകളിലോ പോകേണ്ടതില്ല. ക്ഷീര കർഷകർക്ക് അർഹമായ സേവനങ്ങളും സഹായവും അതിവേഗത്തിൽ സുതാര്യമായി ലഭ്യമാക്കുക എന്ന ലഷ്യത്തോടെയാണ് പോർട്ടൽ തയ്യാറാക്കിയിരുന്നത്. എല്ലാവരെയും ഒരു കുടകീഴിൽ കൊണ്ടുവരുന്നതിനും ഏറ്റവും ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും വേണ്ടിയാണ് ക്ഷീരശ്രീ പോർട്ടൽ രൂപകൽപന ചെയ്തിട്ടുള്ളത്. എല്ലാ ക്ഷീരകർഷകരെയും ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യിപ്പിക്കുക വഴി ക്ഷീര കർഷകരുടെ സമഗ്രമായ ഒരു ഡാറ്റാബേസ് തയ്യാറാക്കപ്പെടുകയും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ക്ഷീര കർഷകരുടെ ക്ഷേമം മുൻനിർത്തി വകുപ്പ് മന്ത്രി വാഗ്ദാനം നല്കിയിട്ടുള്ള ഉൽപ്പാദന ബോണസ് പദ്ധതി സാക്ഷാത്കരിക്കുന്നതിനാണ് ദ്രുതഗതിയിൽ ക്ഷീര കർഷക രജിസ്ട്രേഷൻ ഡ്രൈവ് പൂർത്തിയാക്കുവാൻ സർക്കാർ ഉദ്ദേശിക്കുന്നത്..
- നിലവിൽ ക്ഷീര സംഘത്തിൽ പാലളക്കുന്ന മുഴുവൻ കർഷരും ക്ഷീരശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
- ഈ വർഷം ക്ഷീരവികസന വകുപ്പ് നൽകുന്ന ഒരു രൂപ കാലിത്തീറ്റ ഇൻ സെന്റീവ് ഓണത്തിന് മുമ്പേ കർഷകരുടെ അകൗണ്ടിൽ നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്. അത് ക്ഷീരശ്രീ വഴിയാണ് നൽകുന്നത്.
- എല്ലാ കർഷകരും ഓഗസ്റ്റ് 15 മുതൽ 20 - വരെ രജിസ്റ്റർ ചെയ്യണമെന്നാണ് സർക്കാർ നിർദ്ദേശം വന്നിരിക്കുന്നത്.
- ക്ഷീരശ്രീ അംഗത്വം ഉള്ളവർക്കെ സബ്സിഡി ലഭിക്കുകയൊള്ളു
- ആധാർ
- ബാങ്ക് പാസ്ബുക്ക്
- മൊബൈൽ നമ്പർ
- റേഷൻ കാർഡ്
- വോട്ടർ ഐഡി
- ഫോട്ടോ
KSHEERASREE REGISTRATION MALAYALAM :-
- ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള ''FARMER REGISTRATION'' എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
- ശേഷം വരുന്ന പേജിൽ ആധാർ നമ്പർ, മൊബൈൽ നമ്പർ നൽകി താഴെ കൊടുത്തിട്ടുള്ള ''DECLARATION'' ടിക്ക് നൽകി SEND OTP നൽകുക.
- ഒരു ആധാർ നമ്പർ ഉപയോഗിച്ച് ഒരു ഉപയോക്താവിന് ഒരിക്കൽ മാത്രമേ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
- കർഷകന്റെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വൺ ടൈം പാസ്കോഡ് അയയ്ക്കുന്നു. ഉപയോക്താവിന് മൊബൈൽ നമ്പറിലേക്ക് ലഭിച്ച ഒടിപി നൽകിയശേഷം ''VERIFY'' ബട്ടൺ അമർത്തണം.
- ഉപയോക്താവ് തെറ്റായ OTP ആണ് നല്കിയതെങ്കിൽ അവിടെ വരുന്ന സ്‌ക്രീനിൽ RESEND OTP നൽകി വീണ്ടും OTP വരുത്താവുന്നതാണ്.
- സാധുവായ OTP നൽകിയ ശേഷം ''OTP Verified Successfully'' എന്ന മെസ്സേജ് കാണാവുന്നതാണ്.
- വെരിഫിക്കേഷൻ പൂർത്തിയായാൽ ഉപയോക്താവിന്റെ കർഷക പ്രൊഫൈൽ പേജിലേക്ക് റീഡയറക്റ്റ് ചെയ്യുന്നു.
- പ്രൊഫൈൽ സൃഷ്ടിക്കുന്നതിന് വേണ്ടി ലിംഗഭേഗം, പ്രതിമാസ വരുമാനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, വിലാസം തുടങ്ങിയവ നിർബന്ധമായും നൽകണം. ''*" എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഭാഗവും ഉപയോക്താവ് നിർബന്ധമായും നൽകണം. ഒരു ക്ഷീരസഹകരണ സംഘത്തിൽ അംഗം ആകണമോ വേണ്ടയോ എന്ന് കർഷകന് തീരുമാനിക്കാം.
- മുകളിൽ DBT കോഡ് നൽകിയ ശേഷം ഓക്കേ ബട്ടൺ അമർത്തുമ്പോൾ കർഷകരുടെ വിശദംശങ്ങൾ ലഭ്യമാവുകയും രജിസ്‌ട്രേഷൻ ഫോമിൽ കാണിക്കുകയും ചെയ്യും.
- റേഷൻ കാർഡ് നമ്പർ നൽകി ''FETCH FROM PDS'' എന്ന ബട്ടൺ അമർത്തുമ്പോൾ PDS ഉപയോഗിച്ച് കർഷകരുടെ കുടുംബ വിവരങ്ങളും പ്രതിമാസ വരുമാനവും റേഷൻ കാർഡിൽ നിന്നും ലഭിക്കും.
- വിവരങ്ങൾ എല്ലാം നൽകിയ ശേഷം സ്‌മാർട്ട് ഐഡി സൃഷ്ടിക്കുന്നതിന് വേണ്ടി ''SUBMIT'' ബട്ടൺ അമർത്തണം. ഇതിലൂടെ സർക്കാർ ആനുകൂല്യങ്ങൾ കർഷകന് ലഭിക്കുന്നു.
- ഇതിന് ശേഷം സ്‌മാർട്ട് ഐഡി സിസ്റ്റം സൃഷ്ടിക്കുകയും ''SMART ID'' നമ്പർ സ്‌ക്രീനിൽ കാണിക്കുകയും ചെയ്യും.
- ഹോം പേജിന്റെ മുകളിൽ വലത് കോണിലുള്ള LOGIN ഓപ്ഷൻ ക്ലിക്ക് ചെയ്യുക. സ്മാർട്ട് ഐഡി യും പാസ്‍വേർഡും ഉപയോഗിച്ച് ഉപയോക്താവിന് ലോഗിൻ ചെയ്യാം.
- ഉപയോക്താവ് തന്റെ SMART ID മറന്ന് പോയാൽ ലോഗിൻ പേജിന്റെ ഇടത് വശത്തുള്ള ''KNOW YOUR SMART ID'' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അയാൾക്ക് സ്മാർട്ട് ഐഡി ലഭിക്കും.
- കര്ഷകന് പ്രൊഫൈൽ ക്രീയേറ്റ് ചെയ്യുന്നതിനായി ''FARMER'' മെനുവിൽ നിന്ന് ''MY PROFILE'' തിരഞ്ഞെടുക്കണം. മൈ പ്രൊഫൈൽ ക്ലിക്ക് ചെയ്യുമ്പോൾ PROFILE,AFFIDAVIT,LOAN,INSURANCE,FAMILY,NOMINEE,KNOWLEDGE എന്നീ ടാബുകൾ കാണാവുന്നതാണ്.
OFFICIAL WEBSITE | Click Here |
NEW REGISTRATION | Click Here |
LOGIN | Click Here |
JOIN OUR WHATSAPP GROUP | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ