എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ ? ഇങ്ങനെ പരിശോധിക്കാം

AI CAMERA FINE CHECK ONLINE KERALA MALAYALAM

എഐ ക്യാമറകള്‍ പണി തുടങ്ങി ക്കഴിഞ്ഞു. ഇനി നിയമം ലംഘിച്ചാല്‍ കീശ കാലിയാകും. എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഇനി അധിക സമയമൊന്നും വേണ്ട.

നിമിഷങ്ങള്‍ക്കകം  നിങ്ങളുടെ കയ്യിലുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച്‌ അറിയാം. 

 ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കാത്തത്, ഡ്രൈവിങ്ങിനിടെയുള്ള ഫോണ്‍ ഉപയോഗം, ഇരുചക്ര വാഹനത്തില്‍ രണ്ടിലധികം പേരുടെ യാത്ര, റെഡ് സിഗ്‌നല്‍ ലംഘനം, അമിതവേഗം തുടങ്ങി നിരവധി നിയമലംഘനങ്ങള്‍ ക്യാമറയുടെ കണ്ണില്‍ പതിയും.


എഐ ക്യാമറയില്‍ നിങ്ങളുടെ വാഹനം കുടുങ്ങിയോ എന്ന് ഇങ്ങനെ പരിശോധിക്കാം :

  1. താഴെ കൊടുത്തിട്ടുള്ള വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
  2. ശേഷം ചെക്ക് ഓണ്‍ലൈന്‍ സര്‍വീസസില്‍ 'GET CHALLAN STATUS' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
  3. ആ സമയം തുറക്കുന്ന വിന്‍ഡോയില്‍ 3 വ്യത്യസ്ത ഓപ്ഷനുകള്‍ ദൃശ്യമാകും. ചലാന്‍ നമ്പര്‍, വാഹന നമ്പര്‍, ഡ്രൈവിംഗ് ലൈസന്‍സ് നമ്പർ എന്നിവ കാണാം. ഉദാഹരണമായി വാഹന നമ്പര്‍ എടുത്താല്‍ വാഹന രജിസ്‌ഷ്രേന്‍ നമ്പർ രേഖപ്പെടുത്തുക. അതിന് താഴെ ENGINE അല്ലെങ്കില്‍ CHASSIS നമ്പര്‍ രേഖപ്പെടുത്തുക.
  4. അതിന് കീഴെ കാണുന്ന CAPTCHA തെറ്റാതെ രേഖപ്പെടുത്തി ഗെറ്റ് ഡീറ്റെയില്‍സ് കൊടുത്താല്‍ നിങ്ങളുടെ വാഹനത്തിന്റെ ചലാന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും. നിങ്ങളുടെ വാഹനത്തിന് നിയമലംഘനത്തിന് എന്തെങ്കിലും പിഴ ലഭിച്ചിട്ടുണ്ടെങ്കില്‍ അത് ഫോട്ടോ സഹിതം ദൃശ്യമാകും.

 

ചലാന്‍ വിവരങ്ങള്‍ M-PARIVAAHAN  മൊബൈൽ ആപ്പ് വഴിയും അറിയാം :

  1. M-PARIVAHAN ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുക
  2. തുടര്‍ന്ന് ട്രോന്‍സ്‌പോര്‍ട്ട് മെനുവില്‍ ക്ലിക്ക് ചെയ്യുക
  3. ചലാന്‍ റിലേറ്റഡ് സര്‍വിസില്‍ പ്രവേശിച്ച്‌ ചലാന്‍ സ്റ്റാറ്റസ് പരിശോധിക്കാം.
  4. എം പരിവാഹനില്‍ ആര്‍സി ബുക്കിന്റെ വിവരങ്ങള്‍ ചേര്‍ത്തിട്ടുള്ളവര്‍ക്ക് ആര്‍സി നമ്പര്‍ തിരഞ്ഞെടുത്താല്‍ ചെലാന്‍ വിവരങ്ങള്‍ ലഭിക്കും. അല്ലാത്തവര്‍ക്ക് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പറും ഒപ്പം ENGINE  നമ്പറിന്റെയോ  CHASSIS  നമ്പറിന്റെയോ അവസാന 5 അക്കങ്ങളും നല്‍കണം.

GET CHALLAN DETAILS ONLINE Click Here
MOBILE APP DOWNLOAD Click Here
JOIN OUR WHATSAPP GROUP Click Here

Post a Comment

വളരെ പുതിയ വളരെ പഴയ