ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് യൂണിഫോമും പഠനോപകരണങ്ങളും വാങ്ങാൻ ധനസഹായം നൽകുന്ന വിദ്യാജ്യോതി പദ്ധതിയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40 ശതമാനമോ അതിനു മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർഥികൾക്കാണ് ധനസഹായം അനുവദിക്കുക. ഒമ്പതാം ക്ലാസ് മുതലുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് സഹായം ലഭിക്കുക..
ആവശ്യമായ രേഖകൾ :-
- അപേക്ഷകന് 40 ശതമാനമോ അതിനു മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്
- വിദ്യാർഥി പഠിക്കുന്ന സ്ഥാപന മേധാവി സാക്ഷ്യപ്പെടുത്തിയ അപേക്ഷ
- വിദ്യാർഥിയുടെ തിരിച്ചറിയൽ രേഖ-ആധാർ കാർഡ്,
- പഠനോപകരണങ്ങൾ, യൂണിഫോം എന്നിവ വാങ്ങിയതിന്റെ ബില്ലുകൾ എന്നിവ നൽകണം.
ബി. പി.എൽ വിദ്യാർഥികൾക്ക് മുൻഗണന. അപേക്ഷ ജില്ലാ സാമൂഹികനീതി ഓഫീസർക്ക് ഓൺലൈനായി നൽകണം.
ലഭിക്കുന്ന തുക :-
- ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിന് 1000 രൂപയും യൂണിഫോം വാങ്ങുന്നതിന് 1500 രൂപയും ലഭിക്കും
- പ്ലസ് വൺ, പ്ലസ് ടു, ഐ. ടി. ഐ വിദ്യാർഥികൾക്ക് യൂണിഫോമിന് 1500 രൂപയും പഠനോപകരണത്തിനു 2000 രൂപയും ലഭിക്കും
- ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, മറ്റ് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവർക്ക് പഠനോപകരണങ്ങൾ വാങ്ങുന്നതിനായി 3000 രൂപയും ലഭിക്കും
VIDYAJOTHI - APPLY NOW | CLICK HERE |
JOIN OUR WHATSAPP GROUP | CLICK HERE |
മറ്റ് സ്കോളർഷിപ്പുകൾ | ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|
Pre Matric Scholarship | Click Here |
Post Matric Scholarship | Click Here |
Central Sector Scholarship | Click Here |
OBC Pre-Matric Scholarship | Click Here |
Prof Joseph Mundassery Scholarship | Click Here |
Covid Crisis Support Scholarship | Click Here |
Higher Education Scholarship | Click Here |
Norka Roots Directors Scholarship | Click Here |
Special incentive scheme for sc students | Click Here |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ