ബാർബർഷോപ്പ് നവീകരണ ധനസഹായം - Barbershop Renovation Grant Malayalam

 

Barbershop Renovation Grant Malayalam

സംസ്ഥാനത്ത് പരമ്പരാഗതമായി ബാർബർ തൊഴിൽ ചെയ്ത് വരുന്ന മറ്റ് പിന്നാക്ക സമുദായത്തിൽപെട്ടവർക്ക് തൊഴിൽ നവീകരണത്തിന് ധനസഹായം നൽകുന്ന ബാർബർ ഷോപ്പ് നവീകരണത്തിനുള്ള ധനസഹായം എന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ (ഒ.ബി.സി) ഉൾപെട്ടവരും പരമ്പരാഗതമായി ബാർബർ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരുമായിരിക്കണം.

 

മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും 

  •  അപേക്ഷകർ സംസ്ഥാനത്തെ മറ്റ് പിന്നാക്ക സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട സമുദായാംഗമായിരിക്കണം.
  • അപേക്ഷകർ കേരളീയനായിരിക്കണം 
  • അപേക്ഷകന്റെ കുടുംബവാർഷിക വരുമാനം 2 .50 ലക്ഷം രൂപയിൽ കവിയരുത്.
  • അർഹരായ അപേക്ഷകർക്കുള്ള പരമാവധി ഗ്രാൻറ് 25000 /- രൂപ ആയിരിക്കും 
  • അപേക്ഷ സമർപ്പിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 60 വയസ്സാണ്.
  • ഇതേ പദ്ധതി പ്രകാരം മുൻ വർഷങ്ങളിൽ ആനുകൂല്യം ലഭിച്ചവരോ, അവരുടെ കുടുംബാംഗങ്ങളോ അപേക്ഷിക്കേണ്ടതില്ല.
  • ഗ്രാമപ്രദേശങ്ങളിൽ ബാർബർഷോപ്പ് നടത്തുന്നവർക്ക് മുൻഗണന നൽകുന്നതാണ്.
  • എല്ലാ വിധ സജ്ജീകരണങ്ങളോട് കൂടിയ ബാർബർഷോപ്പുകൾക്ക് ആനുകൂല്യം അനുവദിക്കുന്നതല്ല.
  • അപേക്ഷ ഫോം താഴെകൊടുത്ത ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • പാസ്പോർട്ട് വലിപ്പത്തിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപനം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് 31.10.2023 തിയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.
  • തിരഞ്ഞെടുക്കുന്നവർക്ക് കരാറിൽ ഏർപെട്ടതിനുശേഷം 15000 രൂപ ആദ്യ ഗഡുവായി നൽകുന്നതും ആകെ 50000 രൂപയിൽ കുറയാത്ത വൗച്ചർ/ ബില്ല് ഹാജരാകുന്ന മുറയ്ക്ക് ഫണ്ടിന്റെ ലഭ്യതയുടെ അടിസ്ഥാനത്തിൽ പരമാവധി  25000/- രൂപ അനുവദിക്കുന്നതായിരിക്കും.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ :-

  1. ജാതി തെളിയിക്കുന്ന രേഖ (ജാതിസർട്ടിഫിക്കറ്റ്/നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്/ എസ്.എസ്.എൽ.സി)
  2. വരുമാന സർട്ടിഫിക്കറ്റ്
  3. തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് (തദ്ദേശ സ്വയം ഭരണ സ്ഥാപന ചെയർമാൻ/ പ്രസിഡന്റിൽ നിന്നോ സെക്രെട്ടറിയിൽ നിന്നോ വാങ്ങാവുന്നതാണ്.
  4. റേഷൻ കാർഡിന്റെ പകർപ്പ്.
  5. സ്ഥാപനത്തിന്റെ ഉൾഭാഗം വ്യക്തമായി കാണുന്ന വിധത്തിലുള്ള നിലവിലെ ഫോട്ടോ 
  6. ആധാർ കാർഡിന്റെ പകർപ്പ് 
  7. കടയുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റിന്റെ/ വാടക കരാറിന്റെ പകർപ്പ്.
  8. ബന്ധപ്പെട്ട സ്വയം ഭരണ സ്ഥാപനത്തിൽ നിന്നുള്ള ലൈസൻസിന്റെ പകർപ്പ്

 

 

BARBERSHOP RENOVATION GRANT FORM CLICK HERE
BARBERSHOP RENOVATION NOTIFICATION CLICK HERE
BARBERSHOP RENOVATION MODEL OF AGREEMENT CLICK HERE
MODEL BOARD AFTER THE RENOVATION OF THE SHOP CLICK HERE
JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ