കേന്ദ്രപിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികൾക്ക് 50% സഹായത്തോടെ അനുവദിച്ചിരുന്ന പ്രീമെട്രിക് സ്കോളർഷിപ്പ്, കേന്ദ്രസർക്കാരിന്റെ പരിഷ്കരിച്ച മാനദണ്ഡ പ്രകാരം 2022-23 സാമ്പത്തിക വർഷം മുതൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട് 1 മുതൽ 8 വരെ ക്ലാസ്സുകളിലെ ഒ.ബി.സി വിദ്യാർത്ഥികൾക്കായി, സംസ്ഥാന സർക്കാർ "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി" എന്ന പേരിൽ 2023-24 വർഷം മുതൽ പുതിയ പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നു.
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗം വിദ്യാർത്ഥികളിൽ കൂടുതൽ മാർക്ക്, കുറഞ്ഞ വരുമാനം എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിവർഷം 1500/- രൂപ വീതം സ്കോളർഷിപ്പ് അനുവദിക്കുന്ന "കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി പ്രകാരം 2023-24 വർഷത്തെ അപേക്ഷ ക്ഷണിക്കുന്നു.
വിദ്യാർത്ഥികൾ 2023 നവംബർ 15 നകം അപേക്ഷ പൂരിപ്പിച്ച് സ്കൂളിൽ സമർപ്പിക്കേണ്ടതും, സ്കൂൾ അധികൃതർ പ്രസ്തുത അപേക്ഷകൾ ഇ-ഗ്രാന്റ്സ് 3.0 പോർട്ടൽ മുഖേന നവംബർ 30 നകം ഡാറ്റാ എൻട്രി പൂർത്തീകരിക്കേണ്ടതുമാണ്. "കെടാവിളക്ക്" സ്കോളർഷിപ്പ് പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ അധികൃതർക്കുമുള്ള നിർദ്ദേശങ്ങൾ ചുവടെ ചേർക്കുന്നു.
അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ :-
- സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OBC വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികളെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്.
- സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാവുന്ന സമുദായങ്ങളുടെ പട്ടിക അനുബന്ധം 1 ആയി ചേർക്കുന്നു.
- കുടുംബവാർഷിക വരുമാന പരിധി 2.5 ലക്ഷം രൂപയായിരിക്കും.
- ഒ.ഇ.സി, ഒ.ബി.സി(എച്ച്), ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല.
- മാനദണ്ഡങ്ങൾ പ്രകാരം അർഹരായ വിദ്യാർത്ഥികൾ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫാറം പൂരിപ്പിച്ച് സ്കൂൾ പ്രധാനാധ്യാപകനെ ഏൽപ്പിക്കേണ്ടതാണ്.
- ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
- സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവർ അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ നോൺ-ക്രീമിലെയർ അല്ലെങ്കിൽ ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്.
- അപേക്ഷിക്കുന്ന എല്ലാവർക്കും സ്കോളർഷിപ്പ് ലഭ്യമാകണമെന്നില്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ഉയർന്ന പഠന മികവിന്റേയും കുറഞ്ഞ വാർഷിക വരുമാനത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിർണ്ണയം നടത്തുന്നത്.
- ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കുറഞ്ഞ കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്കോളർഷിപ്പ് അനുവദിക്കുന്നത്.
- തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്കാണ് സ്കോളർഷിപ്പ് തുക ട്രാൻസ്ഫർ ചെയ്യുന്നത്. വരും വർഷങ്ങളിൽ വിദ്യാർത്ഥികളുടെ ആധാർ സീഡ് ചെയ്തിട്ടുള്ള ബാങ്ക് അക്കൌണ്ടിലായിരിക്കും സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ആയതിനാൽ ഈ വർഷം മുതൽ അപേക്ഷകർ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്യുന്നത് ഉചിതമായിരിക്കും. ആധാർ ലിങ്കിങ് & ആധാർ സീഡിങ് എന്നിവ രണ്ട് വ്യത്യസ്ത നടപടി ക്രമങ്ങളാണ്. ബാങ്ക് അക്കൌണ്ട് ആധാറുമായി ലിങ്ക് ചെയ്തു എന്ന കാരണത്താൽ അത് ആധാർ സീഡഡ് ആവണമെന്നില്ല. ആയതിനാൽ ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി സീഡ് ചെയ്തിട്ടുണ്ടെന്ന് ബന്ധപ്പെട്ട ബാങ്ക് ശാഖയെ സമീപിച്ച് ഉറപ്പു വരുത്തേണ്ടതാണ്.
- അവസാന തീയതിക്ക് ശേഷം ലഭിക്കുന്നതോ അപൂർണ്ണമോ ആയ അപേക്ഷകൾ പരിഗണിക്കുന്നതല്ല.
- അവസാന തിയതി : 2023 നവംബർ 15
KEDAVILAKKU SCHOLARSHIP NOTIFICATION | CLICK HERE |
OBC LIST OF KEDAVILAKKU SCHOLARSHIP | CLICK HERE |
KEDAVILAKKU SCHOLARSHIP FORM | CLICK HERE |
FOR NEW UPDATE : JOIN OUR WHATSAPP GROUP | CLICK HERE |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ