SSLC കഴിഞ്ഞ എല്ലാ വിദ്യാർത്ഥികളും ഇപ്പോൾ പ്ലസ് വൺ അഡ്മിഷന് വേണ്ടി കാത്തിരിക്കുകയാണ്.
അഡ്മിഷനുമായി
ബന്ധപ്പെട്ട് ധാരാളം സംശയങ്ങളുള്ളവരാണ് നമ്മളിൽ പലരും.എങ്ങനെ അപ്ലിക്കേഷൻ
ഫോം പൂരിപ്പിക്കാം,എങ്ങനെ നമുക്ക് ഇഷ്ടപ്പെട്ട വിഷയങ്ങളിൽ അഡ്മിഷൻ
ലഭിക്കും,നമുക്ക് ഇഷ്ടപ്പെട്ട സ്കൂളുകളിൽ എങ്ങനെ പഠിക്കാം തുടങ്ങിയ പല
തരത്തിലുള്ള സംശയങ്ങൾ നമ്മൾക്ക് ഉണ്ട്.
ചില
സാഹചര്യങ്ങളിൽ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുമ്പോൾ വരുന്ന പിഴവുകൾ മൂലം
നമുക്ക് ഇഷ്ടപെട്ട സ്കൂളുകളിലോ ഇഷ്ട്ടപെട്ട കോഴ്സുകളിലോ അഡ്മിഷൻ
ലഭിക്കാറില്ല.അത് കൊണ്ട് തന്നെ എങ്ങനെ യാണ് കൃത്യമായി പ്ലസ് വൺ അപ്ലിക്കേഷൻ
ഫോം പൂരിപ്പിക്കാം എന്നതായാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്..
നിങ്ങൾക് ഉപകരപ്രദമായാൽ തീർച്ചയായും നിങ്ങളുടെ വിദ്യാർത്ഥി സുഹൃത്തുക്കളിലേക്ക് മാക്സിമം ഷെയർ ചെയ്തു എത്തിക്കുമല്ലോ....
നമുക്കറിയാം നമ്മളിൽ പലർക്കും 50% മുതൽ 80% വരെ മാർക് കിട്ടിയവരുണ്ടാകും.അതിന് മുകളിലും മാർക് കിട്ടിയവരുമുണ്ടാകും..
അപ്പൊ
അവർക്കൊക്കെ അപേക്ഷിക്കുന്ന സമയത്ത് സ്കൂൾ കോഡും കോഴ്സ് കോഡും എങ്ങനെ
കൊടുക്കാമെന്ന് വ്യക്തമായും ലളിതമായും ഈ ഭാഗത്ത് നാം വ്യക്തമാകുന്നുണ്ട്.
ചില
വിദ്യാർഥികൾക്ക് ഏത് സ്കൂൾ ആയാലും കുഴപ്പമില്ല എന്നാൽ ''സയൻസ്'' (വിഷയം
ഏതുമാകാം) എന്ന വിഷയത്തിന് തന്നെ കിട്ടണം എന്ന്
വിചാരിക്കുന്നവരുണ്ടാകും..ചില ആളുകൾക്ക് കോഴ്സ് ഏതായാലും കുഴപ്പമില്ല
വിചാരിക്കുന്ന സ്കൂളിൽ തന്നെ കിട്ടണം എന്ന താല്പര്യപെടുന്നവരുമുണ്ടാകും.അവർ
നിർബന്ധമായും സ്കൂൾ,വിഷയം കൊടുക്കുന്ന സമയത് നല്ല പോലെ
ശ്രദ്ധിക്കണം.അല്ലാത്ത പക്ഷം നമ്മൾ വിചാരിക്കുന്ന രീതിയിൽ
അഡ്മിഷൻ കിട്ടണമെന്നില്ല.
കാരണം, കഴിഞ്ഞ വർഷം തന്നെ 90% വരെ മാർക്ക് ഉണ്ടായിട്ട് പോലും സീറ്റ് കിട്ടാതെ പോയ ധാരാളം വിദ്യാർഥികൾ ഉണ്ട്.
ഈ
അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി മാക്സിമം
വിദ്യാർഥികളിലേക്ക് ഷെയർ ചെയ്യുക...കാരണം ധാരാളം ആളുകൾക്ക് പറ്റുന്ന
പിഴവുകൾ ആണിവ.
മുകളിൽ കൊടുത്തിട്ടുള്ള ഫോട്ടോയിൽ ശ്രദ്ധിക്കൂ....
അപേക്ഷ കൊടുക്കുന്ന ഫോമിന്റെ മാതൃക ആണിത്..ഒരു ഭാഗത്ത് സ്കൂളിന്റെ കോഡും മറ്റേ ഭാഗത്ത് വിഷയത്തിന്റെ കോഡുമാണ് കൊടുക്കുന്നത്.
ഈ ഫോം നിങ്ങളുടെ അടുത്തുള്ള ജന സേവന കേന്ദ്രം,അക്ഷയ,ഇ-മിത്ര തുടങ്ങിയ സേവന കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നതാണ്..
നിലവിൽ 30 സ്കൂളുകൾ വരെയാണ് കൊടുക്കാൻ സാധിക്കുക...
ആദ്യം
നിങ്ങൾ നിങ്ങൾക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്കൂളും വിഷയവും കൊടുക്കുക .കാരണം
ആദ്യത്തെ ഓപ്ഷനിൽ തന്നെ അഡ്മിഷൻ കിട്ടി കഴിഞ്ഞാൽ നിങ്ങൾക് ആ സ്കൂളിൽ നിന്ന്
ട്രാൻസ്ഫർ ചെയ്യാനോ വേറെ വിഷയത്തിലേക്കു മാറാനോ സാധിക്കില്ല.അത് കൊണ്ട്
തന്നെ ആദ്യത്തെ ഓപ്ഷൻ വളരെ ശ്രദ്ധിച്ച് കൊടുക്കുക..
- നിങ്ങൾക്ക് ഏത് സ്കൂളായാലും കുഴപ്പമില്ല എന്നാൽ നിങ്ങൾ വിചാരിക്കുന്ന വിഷയം തന്നെ കിട്ടണം എന്നുള്ളവരാണെങ്കിൽ ഇവിടെ സ്കൂൾ കോഡ് എന്നിടത് നിങ്ങൾക് ഏറ്റവും ഇഷ്ടമുള്ള സ്കൂൾ കൊടുക്കുക..ശേഷം ആ വിഷയത്തിന്റെ കോഡ് കൊടുക്കുക.അത് പോലെത്തന്നെ അടുത്ത സ്കൂൾ കോഡ് കൊടുക്കുക വിഷയം കൊടുക്കുക ...എങ്ങനെ ഒരേ വിഷയം തന്നെ വിത്യസ്ത സ്കൂളുകളിൽ കൊടുക്കുക.
നിങ്ങൾക്ക് ഇഷ്ടമുള്ള വിഷയം കിട്ടിയാൽ മതി ഏത് സ്കൂൾ ആയാലും കുഴപ്പമില്ല എന്നുള്ളവർക് മുകളിൽ പറഞ്ഞ പോലെ ഫോം പൂരിപ്പിക്കാം .
- ഇനി കോഴ്സ് ഏത് കിട്ടിയാലും കുഴപ്പമില്ല എന്നാൽ ഈ സ്കൂളിൽ തന്നെ പഠിക്കണം എന്ന് വിചാരിക്കുന്നവർ ഉണ്ടാകും.അങ്ങനെയെങ്കിൽ ഒന്നാം കോളത്തിൽ നിങ്ങൾക് ഇഷ്ടമുള്ള സ്കൂൾ കോഡ് കൊടുക്കുക.എന്നിട് അവിടെയുള്ള ഒരു കോഴ്സ് കോഡും കൊടുക്കുക.രണ്ടാമതായിട് വീണ്ടും ആ സ്കൂൾ തന്നെ കൊടുക്കുക.അവിടെയുള്ള മറ്റൊരു കോഴ്സ് കോഡും കൊടുക്കുക..ഇങ്ങനെ ഒരേ സ്കൂളിൽ തന്നെ അവിടെയുള്ള എല്ലാ വിഷയവും കൊടുക്കുക
നിങ്ങൾക് ഇഷ്ടമുള്ള സ്കൂളിൽ കിട്ടിയാൽ മതി വിഷയം ഏതായാലും കുഴപ്പമില്ല എന്നുള്ളവർക്ക് മുകളിൽ പറഞ്ഞ പോലെ ഫോം പൂരിപ്പിക്കാം.
അത് പോലെത്തന്നെ നിങ്ങൾ നോർമലായി കൊടുക്കേണ്ടത് എങ്ങനെ എന്നും പറഞ്ഞു തരാം :-
ആദ്യം
നിങ്ങൾക് ഇഷ്ടപ്പെട്ട സ്കൂൾ കോഡ് കൊടുക്കുക അവിടെയുള്ള ഇഷ്ടപെട്ട
വിഷയത്തിന്റെ കോഡ് ഉം കൊടുക്കുക..വീണ്ടും ആ സ്കൂൾ കൊടുത്ത് അടുത്ത വിഷയം
കൊടുക്കുക.അങ്ങനെ ഒരേ സ്കൂളിലെ മുഴുവൻ വിഷയവും കൊടുക്കുക..ശേഷം അടുത്ത
സ്കൂളിന്റെ കോഡ് കൊടുക്കുക അവിടെയുള്ള ഏറ്റവും ഇഷ്ടപ്പെട്ട വിഷയത്തിന്റെ
കോഡ് കൊടുക്കുക .എങ്ങനെ ആ സ്കൂളിലുള്ള മുഴുവൻ വിഷയവും കൊടുക്കുക....ഇത്
പോലെ 30 ഓപ്ഷൻ വരെ കൊടുക്കാൻ സാധിക്കും.
ഇങ്ങനെ നിങ്ങൾക്ക് 10 സ്കൂളുകളിലെ 3 വിഷയം വെച്ച് 30 ഓപ്ഷൻ വരെ കൊടുക്കാം....
ഇനി അഥവാ ഇഷ്ടമില്ലാത്ത വിഷയമാണ് കിട്ടിയതെങ്കിൽ ട്രാൻസ്ഫർ മുഖേന വിഷയം മാറ്റാവുന്നതാണ്..
നമ്മൾ ഇവിടെ പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക് ഉപകരപ്രദമായെന്ന് തോന്നുന്നു..എന്തെങ്കിലും സംശയങ്ങൾ ഉള്ളവർക്ക് ചോദിക്കാവുന്നതാണ്...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ