വോട്ടര്‍ പട്ടികയിൽ പേര് ചേർക്കാം - Kerala Localbody Election Voter Registration Malayalam - Panchayat Voter Registration kerala Malayalam - Voter Pattika Name Registration Kerala -Kerala Voter list Download

 

Kerala Localbody Election Voter Registration Malayalam - Panchayat Voter Registration kerala Malayalam - Voter Pattika Name Registration Kerala -Kerala Voter list Download

 

കേരളത്തിലെ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ജൂൺ 6 മുതൽ 21 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 

  അപേക്ഷകർക്ക് 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായിരിക്കണം

 

ശ്രദ്ധിക്കുക :-

  • പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഈ പോർട്ടൽ കൈകാര്യം ചെയ്യുന്നത്.
  • നിയമസഭ, ലോകസഭ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോർട്ടൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കുക.
  • നിയമസഭ, ലോകസഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്താലും, വോട്ടർ ഐഡി കാർഡ് കയ്യിലുണ്ടെകിലും പഞ്ചായത്ത്, മുൻസിപ്പാലിറ്റി വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല.. രണ്ട് അപേക്ഷയും വേറെ തന്നെയാണ്.

(കഴിഞ്ഞ നിയമസഭാ, പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേര് ചേർത്തവർ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ലിസ്റ്റിൽ വീണ്ടും ചേർക്കണം. (പഞ്ചായത്ത് വോട്ടർ ലിസ്റ്റ് തയ്യാറാക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും (SEC) നിയമസഭാ പാർലമെൻ്റ് ലിസ്റ്റ് തയ്യാറാക്കുന്നത് സെൻട്രൽ എലക്ഷൻ കമ്മീഷനുമാണ്)
 

ആവശ്യമായ രേഖകൾ :-

1) വയസ്സ് തെളിയിക്കുന്നതിന്:

  •      ആധാർ കാർഡ്
  • സ്കൂൾ സർട്ടിഫിക്കറ്റ്
  • പാൻ കാർഡ്
  • വിവാഹ സർട്ടിഫിക്കറ്റ
  • പാസ്പോർട്ട്

# ഇവയിൽ ഒന്ന്

2) താമസം തെളിയിക്കുന്നതിന്

  •     റേഷൻ കാർഡ്
  • എലക്ഷൻ ID
  • ആധാർ കാർഡ്
  • വിവാഹ സർട്ടിഫിക്കറ്റ്
  • റസിഡൻഷ്യൽ (V O)
  • ഓണർ ഷിപ്പ് സർട്ടിഫിക്കറ്റ്

#ഇവയിൽ ഒന്ന്

3)
ഒരു ഫോട്ടോ; ബാക്ക്ഗ്രൗണ്ട് പ്ലെയിൻ ആയി ഫോണിൽ എടുത്തതും മതിയാവും  (അപ്‌ലോഡ് ചെയ്യുന്നതിന്)

4)
കോൺടാക്റ്റ് നമ്പർ
 

എങ്ങനെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം :-

  1. താഴെ നൽകിയിട്ടുള്ള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പ്രവേശിക്കുക. അവിടെ VOTER SERVICES എന്ന ഓപ്ഷനിൽ ഈ പോർട്ടൽ മുഖേന ചെയ്യാവുന്ന സർവീസുകൾ കാണാൻ സാധിക്കും.
  2. സർവീസ് ലിസ്റ്റിൽ നിന്നും പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ ഇലക്ഷനുമായി ബന്ധപ്പെട്ട് ആവശ്യമായ സർവീസ് ക്ലിക്ക് ചെയ്യുക.. 
  3. ഇനി വരുന്ന പേജിൽ ലോഗിൻ ചെയ്യുന്നതിന് പുതിയ ഒരു അക്കൗണ്ട് ഉണ്ടാകേണ്ടതായുണ്ട്. അതിനായി ആ പേജിൽ താഴെ ഭാഗത്ത് ''CITIZEN REGISTRATION'' എന്ന ബട്ടൺ ക്ലിക്ക് ചെയ്ത് FULL NAME, MOBILE NUMBER, CONFIRM MOBILE NUMBER, PASSWORD, CONFIRM PASSWORD എന്നിവ നൽകി താഴെ കാണിക്കുന്ന CAPTCHA ഫിൽ ചെയ്ത് SUBMIT നൽകി അക്കൗണ്ട് നിർമിക്കാം..
  4. അതിന് ശേഷം ലോഗിൻ പേജിൽ USERNAME എന്ന ഭാഗത്ത് രജിസ്‌ട്രേഷൻ സമയത്ത് കൊടുത്ത മൊബൈൽ നമ്പറും, പാസ്സ്‌വേർഡും നൽകി LOGIN ചെയ്യാവുന്നതാണ്.
  5. ശേഷം ലോഗിൻ പേജിൽ SERVICES ൽ ചെയ്യാൻ സാധിക്കുന്ന എല്ലാ സെർവീസും കാണാവുന്നതാണ്. അവിടെ നിന്നും ആവശ്യമുള്ള ഓപ്ഷൻ തിരഞ്ഞെടുക്കാം. 
  6. അവിടെ പുതുതായി പേര് ചേർക്കുന്നതിനും, തെറ്റ് തിരുത്തുന്നതിനും, വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കുന്നതിനും ഉള്ള ഓപ്ഷൻ കാണാവുന്നതാണ്.
  7. അവിടെ നിന്നും NAME INCLUSION - FORM 4 ആണ് പുതുതായി പേര് ചേർക്കാനുള്ള ഓപ്ഷൻ. അത് ക്ലിക്ക് ചെയ്‌താൽ ''കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിൽ കേരളത്തിൽ എവിടെയെങ്കിലും നിങ്ങളുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോ ? (കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക അല്ലെന്നുള്ള വിവരം പ്രത്യേകം ഓർമിക്കുക'' എന്ന് ചോദിക്കും. അവിടെ ''നിലവിൽ പേര് ഉൾപ്പെട്ടിട്ടില്ല''എന്നാണ് നൽകേണ്ടത്.
  8. അടുത്ത പേജിൽ ''നിങ്ങളുടെ പേര് ഉൾപെടുത്താൻ ആഗ്രഹിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ വാർഡും പോളിങ് സ്റ്റേഷനും രേഖപ്പെടുത്തുക'' SUBMIT നൽകുക..
  9. അടുത്ത പേജിൽ ''കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടികയിലെ നിങ്ങളുടെ കുടുംബാംഗത്തിന്റെയോ അയൽവാസിയുടെയോ സീരിയൽ നമ്പർ കൊടുക്കുക''. ഇത് നിങ്ങൾക് വോട്ടർ പട്ടികയിൽ നിന്നും അറിയാൻ സാധിക്കുന്നതാണ്.
  10. VOTER INFORMATION & ADDRESS INFORMATION എന്നിവ തെറ്റ് കൂടാതെ പൂരിപ്പിച്ച് SUBMIT നൽകാം.. 
  11. ഇനി പേര് ചേർക്കേണ്ട വ്യക്തിയുടെ ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടതാണ്. 
  12. ഇനി ഇത് വരെ പൂരിപ്പിച്ചവ കാണാൻ സാധിക്കുന്നതാണ്. ഇത് ശരിയാണെന്ന് ഉറപ്പ് വരുത്തി ''CONFIRM APPLICATION'' നൽകാം.
  13. ശേഷം FORM 4 & HEARING NOTICE എന്നിവ പ്രിന്റ് എടുക്കുക.  HEARING NOTICE ൽ പറയുന്ന തീയതിയിൽ അതാത് പഞ്ചായത്തിൽ മുകളിൽ നൽകിയിട്ടുള്ള രേഖകളുമായി ഈ വ്യക്തി ഹാജരാക്കേണ്ടതാണ്.

ശ്രദ്ധിക്കുക :- അപ്ലിക്കേഷൻ SUBMIT ചെയ്ത് കഴിഞ്ഞാൽ പിന്നീട് ഒന്നും മാറ്റം വരുത്താൻ സാധിക്കുന്നതല്ല.. 

 

KERALA LOCALBODY VOTER LIST NAME INCLUSION CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ