ജില്ല മെറിറ്റ് സ്കോളർഷിപ്പ് - District Merit Scholarship Malayalam

ജില്ല മെറിറ്റ് സ്കോളർഷിപ്പ് - District Merit Scholarship Malayalam

 2023 മാർച്ചിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്‌.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ച് എച്ച്.എസ്.സി / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക്/ഐ.ടി.ഐ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.


അപേക്ഷിക്കുന്നതിനുള്ള യോഗ്യതകൾ :- 

  • അപേക്ഷകർ  2023 മാർച്ചിൽ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്‌.എസ്.എൽ.സി സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർ ആയിരിക്കണം.
  • അപേക്ഷകർ 2023-24  അദ്ധ്യയന വർഷത്തിൽ എച്ച്.എസ്.സി / പ്ലസ് ടു / വി.എച്ച്.എസ്.ഇ / പോളിടെക്‌നിക് കോഴ്സുകളിലേക്ക് തുടർന്ന് പഠിക്കുന്നവർ ആയിരിക്കണം.
 

സ്കോളർഷിപ്പ് തുക :- 

  • 2000 രൂപ (രണ്ടായിരം രൂപ)

മറ്റു വിവരങ്ങൾ :- 

  • അപേക്ഷകർക്ക് ഐ ഫ്എസ് സി കോഡുള്ള ഏതെങ്കിലും ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം. രക്ഷാകർത്താവുമായി ചേർന്നുള്ള മൈനർ അക്കൗണ്ട് ഉള്ളവർ സ്വന്തം പേരിൽ മാത്രമുള്ള അക്കൗണ്ട് ആയി മാറ്റേണ്ടതാണ്. അപേക്ഷ ഓൺലൈനായി സമർപ്പിക്കുമ്പോൾ അക്കൗണ്ട് ലൈവ് ആയിരിക്കേണ്ടതാണ്.
  • ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്തിരിക്കണം. 
  • എസ്.സി / എസ്.ടി വിഭാഗത്തിൽ പെടുന്നവർക്ക് ലഭിക്കുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളും എസ്.സി.ഇ ആർ.ടി നൽകുന്ന സ്കോളർഷിപ്പും ഒറ്റ പെൺകുട്ടിക്കായുള്ള സ്കോളർഷിപ്പും ഒഴികെ മറ്റേതെങ്കിലും സ്കോളർഷിപ്പോ , ഫീസാനുകൂല്യങ്ങളോ കൈപറ്റുന്നവർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല.
 

അപേക്ഷിക്കേണ്ട രീതി :

  1. താഴെ കൊടുത്ത വെബ്സൈറ്റിൽ ''JILLLA MERIT AWARD'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  2. APPLY ONLINE ൽ ക്ലിക്ക് ചെയ്യുക 
  3. SELECTION LIST ൽ പേരുണ്ടോ എന്ന് നോക്കുക.
  4. മറ്റ് സ്കോളര്ഷിപ്പിനായി മുമ്പ് രജിസ്റ്റർ ചെയ്തിട്ടുണ്ടെകിൽ അതിന്റെ വിവരങ്ങൾ വെച്ച് CANDIDATE LOGIN ചെയ്യുക.
  5. അല്ലെങ്കിൽ NEW REGISTRATION ക്ലിക്ക് ചെയ്ത് SUBMIT ചെയ്യുക.
  6. സ്കോളർഷിപ്പ് പേജിൽ  DMS എന്ന TAB ൽ ക്ലിക്ക് ചെയ്യുക. 
  7. YEAR OF STUDY എന്ന ഭാഗത്ത് 1 എന്ന് രേഖപ്പെടുത്തുക.
  8. എസ്.എസ്.എൽ.സി പഠിച്ച സ്കൂളിന്റെ DISTRICT, SCHOOL, NAME എന്നിവ സെലക്ട് ചെയ്ത ശേഷം സ്വന്തം പേര് നൽകുക.
  9. SUBMIT ചെയ്യുക.
  10. നൽകിയ വിവരങ്ങൾ ശെരിയെങ്കിൽ വീണ്ടും SUBMIT ക്ലിക്ക് ചെയ്യുക.
  • ഓൺലൈനായി അപേക്ഷ നൽകിയ ശേഷം VIEW/ PRINT APPLICATION ൽ ക്ലിക്ക് ചെയ്ത് രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് എടുത്തിരിക്കണം.  
  •  രജിസ്‌ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട്ഭാഗം-5 ൽ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ടതാണ്.
 

 സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട രേഖകൾ :-

  1. അപേക്ഷകരുടെ ഫോട്ടോ പതിച്ച രജിസ്‌ട്രേഷൻ പ്രിന്റൗട്ട് 
  2. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്‌.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  3. അപേക്ഷകരുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്സ്‌ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
  4. ആധാർ കാർഡിന്റെ കോപ്പി
 

 അവസാന തിയതി :-

ഓൺലൈനായി അപേക്ഷ സമർപ്പിച്ച് പ്രിന്റൗട്ടും അനുബന്ധരേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട തിയതി :- 26-07-2024

 
 
DISTRICT MERIT SCHOLARSHIP NOTIFICATION CLICK HERE
DISTRICT MERIT SCHOLARSHIP APPLY NOW CLICK HERE
FOR NEW UPDATE : JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ