പിഎം കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കാം - PM KISAN SAMMAN NIDHI MALAYALAM - PM KISAN REGISTRATION MALAYALAM

 

പിഎം കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കാം - PM KISAN SAMMAN NIDHI MALAYALAM - PM KISAN REGISTRATION MALAYALAM

കർഷക ക്ഷേമത്തിന് 2000 രൂപ ലഭിക്കുന്നതിനായി പിഎം കിസാൻ സമ്മാൻനിധിയുടെ രജിസ്ട്രേഷൻ ചെയാം . കർഷക ക്ഷേമത്തിനായി വരുമാന പിന്തുണ നൽകുന്ന ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണിത്. അർഹരായ കർഷകർക്ക് 2000 രൂപയാണ് അക്കൗണ്ടിലെത്തുക. പ്രധാനമന്ത്രി കിസാൻ പദ്ധതിക്ക് കീഴിൽ, സാമ്പത്തികമായി ദുർബലരായ കർഷകർക്ക് എല്ലാ വർഷവും 6000 രൂപ ധനസഹായം നൽകി വരുന്നുണ്ട്. ഓരോ വർഷവും രണ്ടായിരം രൂപ വീതം മൂന്ന് ഗഡുക്കളായാണ് നൽകുന്നത്.

 

ആവശ്യമായ രേഖകൾ :-

  • ആധാർ കാർഡ് 
  • ഭൂ നികുതി രസീത് (2018-19, 2024-25 വർഷം സ്വന്തം പേരിൽ കരം അടച്ചവർ ആയിരിക്കണം)
  • ബാങ്ക് പാസ്ബുക്ക് 
  • റേഷൻ കാർഡ് 
  • ആധാരം 

നിങ്ങൾക് സ്വന്തമായി തന്നെ ഒരു മൊബൈൽ ഓ കമ്പ്യൂട്ടർ ഓ ഉണ്ടെങ്കിൽ പിഎം കിസാൻ സമ്മാൻ നിധിയിലേക്  അപേഷിക്കുവാൻ സാധിക്കും.  ഈ പദ്ധതിയിൽ മുമ്പത്തെ വർഷം നിങ്ങളുടെ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർ വീണ്ടും പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
 

പിഎം കിസാൻ സമ്മാൻ നിധി അപേക്ഷ സമർപ്പിക്കുന്നവർക്കുള്ള നിബന്ധനകൾ :-
 

  •    ഇതിലേക്ക് അപേക്ഷിക്കുന്നവർക്ക് 2 ഹെക്ടറിൽ  (4 ഏക്കർ 94 സെന്റ്) കൂടുതൽ ഭൂമി ഉണ്ടാക്കാൻ പാടില്ല
  •     കൃഷിക്ക് എന്തു തരാം കൃഷി എന്ന പരിധി ഇല്ല. (മത്സ്യ കൃഷി,പക്ഷി കൃഷി,സസ്യ കൃഷി)
  • അപേക്ഷിക്കുന്ന ആൾ ഡോക്ടർ,എഞ്ചിനിയേർസ്,വക്കീൽ തുടങ്ങിയ ജോലിയിൽ ഉൾപെട്ടവരാവരുത്.
  •  സംസ്ഥാന അല്ലെങ്കിൽ കേന്ദ്ര ഗവണ്മെന്റ് ജോലി ഉള്ളവരോ അതിൽ നിന്നും വിരമിച്ചവരോ ആവരുത്.
  • അപേക്ഷകൻ 10000 രൂപയിൽ കൂടുതൽ പെൻഷൻ വാങ്ങുന്ന ആൾ ആയിരിക്കാൻ പാടുള്ളതല്ല.
  • അപേക്ഷകൻ ഇൻകം ടാക്സ് അടക്കുന്നവരാവരുത്.
  • റേഷൻ കാർഡിൽ തൊഴിൽ എന്ന സ്ഥലത്തു കൃഷി എന്ന് രേഖപ്പെടുത്തണമെന്നില്ല.
  • ഭൂമി അപേക്ഷകന്റെ പേരിൽ തന്നെ ഉള്ളതായിരിക്കണം. 

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിലേക്ക്  അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്. പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പേർസണൽ വിവരങ്ങളായ ആധാർ നമ്പർ , മൊബൈൽ നമ്പർ , റേഷൻ കാർഡ് വിവരങ്ങൾ , ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ നൽകണം..

ഓൺലൈൻ അപേക്ഷ ചെയ്ത ശേഷം പ്രിന്റ്റും ബന്ധപ്പെട്ട രേഖകളും കൃഷി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്

 

PM KISAN SAMMAN NIDHI NEW FARMER REGISTRATION CLICK HERE 
PM KISAN KNOW YOUR STATUS CLICK HERE
PM KISAN APPLICATION FORM MALAYALAM CLICK HERE
FOR MORE UPDATE: JOIN OUR WHATSAPP GROUP CLICK HERE

Post a Comment

വളരെ പുതിയ വളരെ പഴയ