ഭിന്നശേഷിക്കാർക്കു വേണ്ടിയുള്ള വിവിധ പദ്ധതികളിലേക്ക് സാമൂഹ്യ നീതി വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ (രണ്ട് പേരും/ ആരെങ്കിലും ഒരാൾ) മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്ന പദ്ധതിയാണ് വിദ്യകിരണം സ്‌കീം.
വിദ്യാകിരണം സ്കോളർഷിപ്പ് തുക :-
- 1 മുതൽ 5 വരെ - സ്കോളർഷിപ്പ് തുക - 300/- രൂപ
- 6 മുതൽ 10 വരെ - സ്കോളർഷിപ്പ് തുക - 500/- രൂപ
- +1, +2, ITI, തത്തുല്യമായ മറ്റ് കോഴ്സുകൾ - സ്കോളർഷിപ്പ് തുക - 750/- രൂപ
- ഡിഗ്രി, പിജി, പോളിടെക്നിക് തത്തുല്യമായ കോഴ്സുകൾ -പ്രൊഫഷണൽ കോഴ്സുകൾ - സ്കോളർഷിപ്പ് തുക - 1000/- രൂപ
വിദ്യാകിരണം മാർഗ്ഗ നിർദ്ദേശങ്ങൾ :-
- ബി.പി .എൽ വിഭാഗത്തിൽപ്പെട്ട ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് (രണ്ടു പേരും / ആരെങ്കിലും ഒരാൾ) ഈ പദ്ധതി പ്രകാരം സ്കോളർഷിപ് ലഭിക്കും
- മാതാവിന്റെയോ, പിതാവിന്റെയോ വൈകല്യത്തിന്റെ തോത് 40 ശതമാനമോ അതിനുമുകളിലോ ആയിരിക്കണം.
- നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വരുമാനം തെളിയിക്കുന്നതിന് ബി.പി.എൽ റേഷൻ കാർഡിന്റെ പകർപ്പ് /വില്ലേജ് ഓഫീസറുടെ വരുമാന സര്‍ട്ടിഫിക്കറ്റ്, വൈകല്യം തെളിയിക്കുന്നതിന് മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ പകർപ്പ് / അംഗപരിമിത തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഹാജരാക്കണം.
- എല്ലാ ക്ലാസ്സുകളിലേയ്ക്കും പരമാവധി 10 മാസത്തേയ്ക്കാണ് സ്കോളർഷിപ് അനുവദിക്കുക.
- ഒരു ക്ലാസ്സിലേയ്ക്ക് ഒരു തവണ മാത്രമേ സ്കോളർഷിപ് അനുവദിക്കുകയുള്ളു.
- മറ്റ് പദ്ധതികൾ പ്രകാരം വിദ്യാഭ്യാസ ധനസഹായം ലഭിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.
വിദ്യാകിരണം അപേക്ഷ സമർപ്പിക്കുന്ന വിധം :-
- APPLY NOW - ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ സാമൂഹ്യ നീതി വകുപ്പിന്റെ 31 സേവനങ്ങൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
- അവിടെനിന്നും ''ഒറ്റ തവണ രജിസ്‌ട്രേഷൻ'' ക്ലിക്ക് ചെയ്ത് ഈ പോർട്ടലിൽ ഒരു തവണ രജിസ്‌ട്രേഷൻ ചെയ്താൽ പോർട്ടലിൽ കാണിക്കുന്ന എല്ലാ സർവീസുകൾക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും. ഒരു തവണ ''ഒറ്റ തവണ രജിസ്‌ട്രേഷൻ'' ചെയ്‌താൽ മറ്റു സർവീസുകൾക്ക് വീണ്ടും ഇത് ചെയ്യേണ്ടതില്ല.
- ''ഒറ്റ തവണ രജിസ്‌ട്രേഷൻ'' ചെയ്‌താൽ നിങ്ങൾ നൽകുന്ന മൊബൈൽ നമ്പറാണ് USERNAME ആയി വരിക.
- ശേഷം ''സിറ്റിസൺ ലോഗിൻ'' ക്ലിക്ക് ചെയ്യുക. അവിടെ USERNAME എന്ന സ്ഥലത്ത് മൊബൈൽ നമ്പറും, ഒറ്റ തവണ രജിസ്‌ട്രേഷൻ ചെയ്യുന്ന സമയത്ത് നൽകിയ പാസ്സ്‌വേർഡും നൽകി SIGN IN കൊടുത്ത് പോർട്ടലിൽ പ്രവേശിക്കാം.
- പോർട്ടലിൽ ആദ്യമായി പ്രവേശിക്കുമ്പോൾ - പേർസണൽ , കോൺടാക്ട്, ഐഡന്റിറ്റി , ബാങ്ക് വിവരങ്ങൾ പൂർത്തിയാക്കിയതിനു ശേഷം മാത്രമേ സ്കീമുകൾക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. വിദ്യാഭ്യാസ ധനസഹായ പദ്ധതികളുടെ അപേക്ഷ സമര്‍പ്പിക്കുന്നതിനായി കുട്ടിയുടെ പേരില്‍ സുനീതി പ്രൊഫൈല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്...
- പ്രൊഫൈൽ പൂർത്തീകരിച്ചാൽ അപേക്ഷകന് പോർട്ടൽ ഹോം പേജിൽ വ്യക്തിഗത ഗുണഭോക്ത പദ്ധതികൾ സംബന്ധമായ വിശദംശങ്ങൾ കാണുവാൻ സാധിക്കും. ഓരോ പദ്ധതിക്കും നേരെ APPLY NOW ബട്ടൺ ലഭ്യമാക്കിയിട്ടുണ്ട്. പ്രസ്തുത ബട്ടണിൽ അമർത്തി ആവശ്യമായ പദ്ധതിക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കുവാൻ സാധിക്കും..
.
സ്ഥാപനത്തലവന്റെ സാക്ഷ്യപത്രം | CLICK HERE |
VIDYAKIRANAM SCHEME - APPLY NOW | CLICK HERE |
FOR MORE UPDATES: JOIN OUR WHATSAPP GROUP | CLICK HERE |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ