കേരള വാട്ടർ അതോറിറ്റി പ്രതിമാസം 15 KL- ന് താഴെ ഉപഭോഗമുള്ള ബി പി എൽ ഉപഭോക്താക്കൾക്ക് നിലവിൽ സൗജന്യമായാണ് ജലം നൽകി വരുന്നത്. ഈ ആനുകൂല്യം ലഭിക്കുന്നതായി ഉപഭോക്താക്കൾ എല്ലാ വർഷവും ജനുവരി 31 ന് മുമ്പ് അനുകൂല്യത്തിനായുള്ള അപേക്ഷ പുതുക്കി നൽകേണ്ടതുണ്ട്.
ഈ വർഷത്തെ ബി.പി.എൽ ആനുകൂല്യം ലഭിക്കുന്നതിനായുള്ള അപേക്ഷ സമർപ്പിക്കുവാൻ ഓൺലൈൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. നിലവിൽ ബി.പി.എൽ ആനുകൂല്യം ലഭിച്ച് കൊണ്ടിരിക്കുന്ന ഉപഭോക്താക്കളും പുതുതായി ബി.പി.എൽ ആനുകൂല്യം വേണ്ട ഉപഭോക്താക്കളും താഴെ കൊടുത്ത ലിങ്ക് വഴി ഓൺലൈനായി ഈ വർഷത്തേക്കുള്ള ബി.പി.എൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. ബി.പി.എൽ ആനുകൂല്യത്തിനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള ഉപഭോക്താക്കളുടെ ഇ-അബാക്കസിലെ വിവരങ്ങൾ സിവിൽ സപ്ലൈസ് വെബ്സൈറ്റിലെ വിവരങ്ങളുമായി താരതമ്യം ചെയ്ത് അർഹരായവർക്ക് ആനുകൂല്യം നൽകുന്നതാണ്.
ബി.പി.എൽ ആനുകൂല്യത്തിനായി അപേക്ഷിച്ച ഉപഭോക്താക്കളിൽ പ്രവർത്തനരഹിതമായ മീറ്റർ ഉള്ളവർ, വാട്ടർ ചാർജ് കുടിശ്ശികയുള്ളവർ, APL സ്റ്റാറ്റസിലേക്ക് മാറിയിട്ടുള്ളവർ എന്നിവർക്ക് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ഈ വിവരം SMS സന്ദേശം വഴി അറിയിക്കുന്നതാണ്. ജനുവരി 31 ന് മുമ്പ് കേടായ മീറ്റർ മാറ്റി വയ്ക്കുകയും കുടിശിക അടയ്ക്കുകയും ചെയ്യുന്ന പക്ഷം ഉപഭോക്താക്കൾക്ക് ബി.പി.എൽ ആനുകൂല്യം നൽകുന്നതാണ്.
ശ്രദ്ധിക്കുക :
- ബി. പി. എൽ. ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയ്യതി 31.01.2025 ആയിരിക്കും
- പ്രവർത്തനക്ഷമമായ വാട്ടർ മീറ്റർ ഉള്ള ഉപഭോക്താക്കൾക്ക് മാത്രമേ ബി. പി. എൽ. ആനുകൂല്യം ലഭിക്കുകയുള്ളു.
- വാട്ടർ ചാർജ് കുടിശിക ഉള്ള ഉപഭോക്താക്കൾക്ക് ബി. പി. എൽ. ആനുകൂല്യത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.
APPLY ONLINE NOW | CLICK HERE |
OFFICIAL WEBSITE | CLICK HERE |
FOR MORE UPDATES: JOIN OUR WHATSAPP GROUP | CLICK HERE |
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ